ഭോപ്പാലില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ 52 ​​കിലോയോളം സ്വർണവും 10 കോടി രൂപയും ; ഉടമയെ തിരഞ്ഞ് പോലീസ്

ആരാണ് പണവും കാറും പ്രദേശത്ത് ഉപേക്ഷിച്ചതെന്ന് പോലീസിലെയും ആദായനികുതി വകുപ്പിലെയും ഉദ്യോഗസ്ഥർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.

52 kg of gold and Rs 10 crore in abandoned car in Bhopal The police searching for the owner

ഭോപ്പാൽ: മധ്യപ്രദേശിലെ മെൻഡോറിയിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്ന് 52 ​​കിലോയോളം സ്വർണവും പണവും കണ്ടെടുത്തു. കണ്ടെത്തിയ സ്വർണത്തിന്റെ മൂല്യം 42 കോടിയോളം വരുംമെന്നാണ് വിദഗ്ദര്‍ പറയുന്നത്. 10 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ഭോപ്പാൽ പോലീസും ആദായനികുതി വകുപ്പും നടത്തിയ അന്വേഷണത്തിലാണ് റാത്തിബാദിലെ മെൻഡോറിയിൽ കാർ കണ്ടെത്തിയത്. അതേ സമയം ആരാണ് പണവും കാറും പ്രദേശത്ത് ഉപേക്ഷിച്ചതെന്ന് പോലീസിലെയും ആദായനികുതി വകുപ്പിലെയും ഉദ്യോഗസ്ഥർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.

റാത്തിബാദ് പ്രദേശത്തെ മെൻഡോറിയിലെ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട കാർ ഉണ്ടെന്ന് വിവരം ലഭിച്ച് ചെന്ന് അന്വേഷിച്ചപ്പോള്‍ കാറിനുള്ളിൽ ഏകദേശം 7 ബാഗുകൾ ഉണ്ടെന്ന് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെ്തിട്ടുണ്ട്. ബാഗുകൾ പരിശോധിച്ചപ്പോൾ 52 കിലോ സ്വർണവും  പണക്കെട്ടുകളും കണ്ടെത്തി. കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഗ്വാളിയോർ സ്വദേശിയും ഇപ്പോൾ ഭോപ്പാലിൽ താമസിക്കുന്നതുമായ ചേതൻ സിംഗ് എന്നയാളുടെ പേരിലാണ്. അതേ സമയം ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഭോപ്പാൽ സോൺ-1 ഡിസിപി പ്രിയങ്ക ശുക്ല  പറഞ്ഞു. 

 

30 വർഷത്തോളം പഴക്കമുള്ള ആയുർവേദ മരുന്നുകൾ കുഴിച്ചുമൂടി; കിണറുകളിലേയ്ക്ക് വ്യാപിക്കുമെന്ന ആശങ്കയിൽ നാട്ടുകാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios