50 ശതമാനം ആളുകള്‍ ഇപ്പോഴും മാസ്‌ക് ധരിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രാലയം
കര്‍ണാടകത്തിലും ബംഗാളിലും ടിപിആര്‍ 25 ശതമാനത്തിലും അധികമായി തുടരുന്നത് ആശങ്കയുണ്ടാക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലി: കൊവിഡ് രണ്ടാം തരംഗ രൂക്ഷമായ സാഹചര്യത്തിലും രാജ്യത്തെ 50 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാസ്‌ക് ധരിക്കുന്നവരില്‍ 64 ശതമാനവും മൂക്ക് മറയുന്ന രീതിയില്‍ ധരിക്കുന്നില്ലെന്നും മന്ത്രാലയം അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെ ആരോഗ്യമന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാളാണ് ഇക്കാര്യം പറഞ്ഞത്. കര്‍ണാടകത്തിലും ബംഗാളിലും ടിപിആര്‍ 25 ശതമാനത്തിലും അധികമായി തുടരുന്നത് ആശങ്കയുണ്ടാക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലുമാണ് പകര്‍ച്ചവ്യാധി തടയുന്നതിനുള്ള പ്രധാന മാര്‍ഗം. രോഗ നിര്‍ണയം വേഗത്തിലാക്കാന്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കും. ഇതിനായി കൂടുതല്‍ കിറ്റുകള്‍ ലഭ്യമാക്കും. ഫംഗല്‍ ബാധയാണ് വെല്ലുവിളിയാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona