കൂട്ടുകാരനൊപ്പം കളിക്കാൻ പോയ 5 വയസുകാരനെ കാണാനില്ല, അയൽവാസിയുടെ ടാങ്കിൽ നിന്ന് കണ്ടെത്തിയത് മൃതദേഹം

തിങ്കളാഴ്ച വൈകീട്ട് കളിക്കാൻ പോയ അഞ്ച് വയസുകാരനെ കാണാനില്ല. അയൽവാസിയുടെ ടെറസിലെ ടാങ്കിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി

5 year old bot went missing found dead in neighbors water tank 18 December 2024

മലാഡ്: കൂട്ടുകാർക്കൊപ്പം കളിക്കാനായി പോയ അഞ്ച് വയസുകാരനെ കാണാനില്ല. നാട്ടുകാരും വീട്ടുകാരും തെരച്ചിൽ നടക്കുന്നതിനിടെ കുടിവെള്ള ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി ഉറ്റ സുഹൃത്ത്. തിങ്കളാഴ്ച വൈകുന്നേരം മഹാരാഷ്ട്രയിലെ മലാഡ് വെസ്റ്റിലെ മൽവാനിയിലാണ് സംഭവം. നവ്ജീവൻ സൊസൈറ്റിയിലെ ഒരു വീടിന് മുകളിലുള്ള ടെറസിലെ ടാങ്കിനുള്ളിലാണ് അഞ്ച് വയസുകാരനെ കണ്ടെത്തിയത്. അബ്ദുൾ റഹ്മാൻ ഷെയ്ഖ് എന്ന അഞ്ചുവയസുകാരനെയാണ് തിങ്കളാഴ്ച വൈകുന്നേരം കാണാതായത്. 

മകൻ സുഹൃത്തിനൊപ്പം കളിക്കുന്നത് കാണാതെ വന്നതോടയാണ് കുട്ടിയുടെ അമ്മ മകനെ അന്വേഷിക്കാൻ ആരംഭിച്ചത്. അഞ്ച് വയസുകാരന്റെ ഉറ്റ സുഹൃത്തിന്റെ അമ്മയു ചേർന്നാണ് കുഞ്ഞിനെ അന്വേഷിച്ച് തുടങ്ങിയത്. ഇതിനിടയിൽ ഒപ്പം കൂടിയവരിൽ ചില കുട്ടികളാണ് കുട്ടിയെ ടെറസിലേക്ക് പോയതായി കണ്ടെന്ന് സൂചിപ്പിച്ചത്. ഇതിനെ തുടർന്ന് നോക്കിയ തെരച്ചിലിലാണ് ഉറ്റസുഹൃത്ത് അഞ്ച് വയസുകാരനെ തുറന്ന് കിടന്ന ടാങ്കിനുള്ളിൽ കണ്ടെത്തിയത്. കുട്ടി ബഹളം വച്ചതോടെ മുതിർന്നവരെത്തി അഞ്ച് വയസുകാരനെ പുറത്ത് എത്തിക്കുകയായിരുന്നു. ഉടനടി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അയൽവാസിയുടെ ടെറസിലെ ടാങ്ക് മൂടിയിരുന്നില്ല. ഇത് മൂടിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിക്കുന്നത്. ഇതിന് പിന്നാലെ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ഇതിനും മുൻപും കുട്ടികൾ ടെറസിലെത്തി കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഇക്കാര്യം അയൽവാസികളോട് സൂചിപ്പിച്ചിരുന്നതായും അഞ്ച് വയസുകാരന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. പ്രവാസിയാണ് അഞ്ച് വയസുകാരന്റെ പിതാവ്. 

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ളതിനാൽ ടാങ്കിൽ വെള്ളം നിറയ്ക്കുമ്പോൾ സ്ഥിരമായി ടാങ്ക് നിരീക്ഷിച്ചിരുന്നുവെന്നും ഇത് എളുപ്പമാക്കാനായി ടാങ്ക് മൂടാതെ സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് അയൽവാസികൾ വിശദമാക്കുന്നത്. എന്നാൽ കുട്ടി എങ്ങനെയാണ് ടാങ്കിനുള്ളിൽ എത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. മരണകാരണം കണ്ടെത്താനായി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി അയച്ചിരിക്കുകയാണ്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios