ജമ്മുകശ്മീരിൽ സൈനിക വാഹനം 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു, 5 സൈനികർക്ക് വീരമൃത്യു

സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. (വാർത്തയിൽ ഉപയോഗിച്ചത് ഫയൽ ചിത്രം)

5 soldiers killed in army truck accident jammu kashmir

ദില്ലി : ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 11 മദ്രാസ് ലൈറ്റ് ഇൻഫന്ട്രിയുടെ ഭാഗമായ സൈനികർ ആസ്ഥാനത്ത് നിന്നും ബൽനോയ് ഖോര മേഖലയിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്. സൈന്യവും ജമ്മു കാശ്മീർ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.18 സൈനികരാണ് ട്രക്കിൽ ഉണ്ടായിരുന്നത്. സൈന്യം അപകട സ്ഥലത്തെത്തി, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചില സൈനികരുടെ നില ഗുരുതരമാണ്. 

(വാർത്തയിൽ ഉപയോഗിച്ചത് ഫയൽ ചിത്രം)

മാധബി ബുച്ച് ഹാജരാകണം, ലോക്പാൽ നിർദ്ദേശം, മഹുവ മൊയിത്ര എംപി അടക്കം നൽകിയ പരാതിയിൽ നടപടി

 

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios