തമിഴ്നാട്ടിൽ നടുക്കി ആഭിചാര കൂട്ട ആത്മഹത്യ; മരണകാരണം വെളിപ്പെടുത്തി ദൃശ്യങ്ങൾ, സംഭവം ചെന്നൈ തിരുവണ്ണാമലയിൽ

ഇവരുടെ ഫോണിൽ മരണകാരണം വെളിപ്പെടുത്തിയുള്ള ദൃശ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. തിരുവണ്ണാമലയിലെ കാർത്തിക ദീപം തെളിക്കൽ ചടങ്ങിൽ അടുത്തിടെ ഇവരെല്ലാം പങ്കെടുത്തിരുന്നു. ദേവിയും ദേവനും വിളിച്ചതിനാൽ വീണ്ടും തിരുവണ്ണാമലയിൽ എത്തിയെന്നാണ് വീഡിയോയിൽ ഉള്ളത്. 

4 people including 3 members family were found dead hotel room in thiruvannamala Tamil Nadu

ചെന്നൈ: തമിഴ് നാട്ടിൽ ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമലയിലാണ് നാലു പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ‘മോക്ഷം’ പ്രാപിക്കാൻ വിഷം കഴിച്ചു മരിച്ചുവെന്നാണ് പുറത്തുവരുന്നത്. മഹാകാല വ്യാസർ, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിനിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. ആഭിചാര കൂട്ട ആത്മഹത്യയാണ് നടന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം, ഇവരുടെ ഫോണിൽ മരണകാരണം വെളിപ്പെടുത്തിയുള്ള ദൃശ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. തിരുവണ്ണാമലയിലെ കാർത്തിക ദീപം തെളിക്കൽ ചടങ്ങിൽ അടുത്തിടെ ഇവരെല്ലാം പങ്കെടുത്തിരുന്നു. ദേവിയും ദേവനും വിളിച്ചതിനാൽ വീണ്ടും തിരുവണ്ണാമലയിൽ എത്തിയെന്നാണ് വീഡിയോയിൽ ഉള്ളത്. ആത്മീയകാര്യങ്ങളിൽ താല്പര്യം ഉള്ള രുക്മിനി വിവാഹമോചിതയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ലോഡ്ജിൽ ഇവർ മുറി എടുത്തത്. ഇന്നാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് തമിഴ് നാട് പൊലീസ്. വേറെ ആർക്കെങ്കിലും ഇതിൽ പങ്കുണ്ടോ എന്നുൾപ്പെടെയാണ് അന്വേഷിക്കുന്നത്. 

സുരക്ഷ കൂട്ടാൻ മാരുതി, ഈ ന്യൂജെൻ സുരക്ഷാ ഫീച്ചറുള്ള കമ്പനിയുടെ ആദ്യം കാർ ഉടനെത്തും

അടിയ്ക്ക് തിരിച്ചടി; ‌പാകിസ്ഥാനെ ആക്രമിച്ച് താലിബാൻ, 19 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios