കൊവിഡിനിടെ അപ്പോളോ ആശുപത്രിയിൽ നഴ്സുമാരെ പിരിച്ചുവിട്ടു; ജോലി നഷ്ടപ്പെട്ടവരിൽ മൂന്നു മലയാളികളും

മലയാളികളായ മൂന്നു പേരും പത്തുവർഷമായി അപ്പോളോ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. അച്ചടക്കനടപടിയായാണ് പിരിച്ചുവിടലെന്നാണ് ഇവർക്കു നൽകിയിരിക്കുന്ന കത്തിലെ പരാമർശം. 

4 nurses including 3 keralites were dismissed from ahmedabad apollo hospital

ദില്ലി: കൊവിഡിനിടെ മലയാളി നഴ്സുമാരെ പിരിച്ചുവിട്ട് സ്വകാര്യ ആശുപത്രി. അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയാണ് നഴ്സുമാരെ പിരിച്ചുവിട്ടത് . ഇവരിൽ മൂന്നു മലയാളികളും ഉൾപ്പെടുന്നു.

നാലു പേരെയാണ് ആശുപത്രി അധികൃതർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. മലയാളികളായ മൂന്നു പേരും പത്തുവർഷമായി അപ്പോളോ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. അച്ചടക്കനടപടിയായാണ് പിരിച്ചുവിടലെന്നാണ് ഇവർക്കു നൽകിയിരിക്കുന്ന കത്തിലെ പരാമർശം. ഇവർ സമരം നടത്താൻ പദ്ധതിയിട്ടെന്നും കത്തിൽ ആരോപിച്ചിട്ടുണ്ട്. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജോലി നഷ്ടമായവർ പറയുന്നു. ഭീഷണിപ്പെടുത്തിയാണ് തങ്ങളെക്കൊണ്ട് പിരിച്ചുവിടൽ നോട്ടീസിൽ ഒപ്പ് ഇടീച്ചതെന്നും നഴ്സുമാർ പറയുന്നു.

Read Also: മണൽ കൊള്ളയുടെ യഥാർത്ഥ വില്ലൻ ആരാണ്? സർക്കാരിന് 'പബ്ലിസിറ്റി ക്രെയ്സ്' എന്നും ചെന്നിത്തല...

 

Latest Videos
Follow Us:
Download App:
  • android
  • ios