പോത്തിനെ വിറ്റ കാശ് കൈയിൽ; 6 കുട്ടികളെ ഉപേക്ഷിച്ച് 36കാരി യാചകനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

ഭിക്ഷാടകൻ തന്‍റെ ഭാര്യയെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവ് രാജു കുമാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

36 year old woman ran away with a beggar husband files complaint

ലഖ്നൗ: ഭര്‍ത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് യാചകനൊപ്പം ഒളിച്ചോടി യുവതി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. 36കാരിയായ യുവതിയാണ് ഒരു യാചകനൊപ്പം ഒളിച്ചോടിയത്. ഭിക്ഷാടകൻ തന്‍റെ ഭാര്യയെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവ് രാജു കുമാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 87 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. 

45 വയസുള്ള രാജു കുമാർ ഭാര്യ രാജേശ്വരിക്കും ആറ് കുട്ടികൾക്കുമൊപ്പം ഹർദോയിയിലെ ഹർപാൽപൂർ ഏരിയയിലാണ് താമസിച്ചിരുന്നു. നാൻഹെ പണ്ഡിറ്റ് (45) എന്ന യാചകൻ ഇവര്‍ താമസിക്കുന്ന പ്രദേശത്ത് ഇടയ്ക്കിടെ ഭിക്ഷ ചോദിക്കാൻ എത്തിയിരുന്നുവെന്ന് രാജു കുമാറിന്‍റെ പരാതിയിൽ പറയുന്നു. 

അങ്ങനെ നാൻഹെ പണ്ഡിറ്റും പണ്ഡിറ്റും രാജേശ്വരിയും തമ്മിൽ സൗഹൃദം വളരുകയും പലപ്പോഴും ഫോണിലൂടെ സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് രാജു പറയുന്നു. ജനുവരി മൂന്നിന് ഉച്ചയ്ക്ക് മൂത്തമകൾ ഖുശ്ബുവിനോട് വസ്ത്രങ്ങളും പച്ചക്കറികളും വാങ്ങാൻ മാർക്കറ്റിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് രാജേശ്വരി വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാല്‍ തിരിച്ചെത്തിയില്ല. 

ഒരുപാട് സ്ഥലങ്ങളിൽ അന്വേഷിച്ചിട്ടും രാജുവിന് ഭാര്യയെ കണ്ടെത്താനായില്ല. പോത്തിനെ വിറ്റ് സമ്പാദിച്ച പണവുമായാണ് രാജേശ്വരി നാടുവിട്ടതെന്നും പരാതിയിൽ പറയുന്നു. എസ്എച്ച്ഒ രാജ് ദേവ് മിശ്രയുടെ നേതൃത്വത്തിൽ ഹർപാൽപൂർ പൊലീസ് നാൻഹെ പണ്ഡിറ്റിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

സ്വകാര്യ ബസിന്‍റെ അടിയിലെ ക്യാബിനിൽ ഒരു കാർഡ്ബോർഡ് ബോക്സ്; തുറന്നപ്പോൾ ഞെട്ടി എക്സൈസ്, വൻ മയക്കുമരുന്ന് വേട്ട

രാവിലെ 8 മുതൽ രാത്രി 9 വരെ, സൗജന്യ സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി; കലോത്സവത്തിന് എത്തിയവർക്ക് ആശ്വാസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios