അനുവാദമില്ലാതെ 500 രൂപയെടുത്തു, അനുജനെ കൊലപ്പെടുത്തി 32കാരന്‍; പോലീസിനെ വിവരമറിയിച്ചത് അമ്മ

കുറ്റകൃത്യം നടന്നതിനു ശേഷം ഇരുവരുടെയും അമ്മയാണ് പൊലീസിനെ വിവരമറിയിച്ചത്.

32-year-old man stabbed his younger brother for taken 500 from his pocket

മുംബൈ : 500 രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ സ്വന്തം അനുജനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. 32 വയസുകാരനായ യുവാവ് 27 വയസുകാരനായ അനുജനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. താനെയിലെ കല്യാൺ ഏരിയയിൽ ചൊവ്വാഴ്ച്ച രാത്രിയോടെയാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. 

മദ്യലഹരിയിലായിരുന്ന  പ്രതി സലിം ഷമീമിന്റെ പോക്കറ്റില്‍ നിന്ന് അനുജന്‍ നസീം ഖാൻ അനുവാദം ചോദിക്കാതെ 500 രൂപയെടുത്തതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രകോപിതനായ പ്രതിയും അനുജനും തമ്മില്‍ ഏറെ നേരത്തെ വാക്കു തര്‍ക്കമുണ്ടായി. വാക്കു തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ അനുജനെ കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്നും ബസാർപേത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

കുറ്റകൃത്യം നടന്നതിനു ശേഷം ഇരുവരുടെയും അമ്മയാണ് പൊലീസിനെ വിവരമറിയിച്ചത്. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സംഹിത സെക്ഷൻ 103 (1) പ്രകാരം കൊലപാതകത്തിന് കേസെടുക്കുകയുമായിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

പതിനൊന്നാം നിലയിലെ താമസക്കാരി, ആലുവയിലെ ഫ്ലാറ്റിൽ നിന്ന് വയോധിക വീണ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios