3000 പ്രത്യേക ട്രെയിനുകൾ, ഒരു ലക്ഷത്തിലധികം പേർക്ക് താമസസൗകര്യം; കുംഭമേളയ്ക്ക് ക്രമീകരണങ്ങളുമായി ഐആർസിടിസി

ഈ ടെന്‍റുകളുടെ വാടക പ്രതിദിനം 18,000 മുതൽ 20,000 രൂപ വരെയാണ്

3000 special trains accommodating more than 100,000 people IRCTC with arrangements for Kumbh Mela

ലഖ്നൗ: മഹാകുംഭ മേളയ്ക്ക് എത്തുന്ന തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളുമായി ഐആർസിടിസി. ഏകദേശം 3000 ഫെയർ സ്‌പെഷ്യൽ ട്രെയിനുകൾക്കൊപ്പം ഒരു ലക്ഷത്തിലധികം യാത്രക്കാർക്ക് താമസ സൗകര്യവുമാണ്  ഒരുങ്ങുന്നത്. ഇന്ത്യൻ റെയിൽവേയുടെ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി വിഭാഗമായ ഐആർസിടിസി ത്രിവേണി സംഗമത്തിന് സമീപം ടെന്റ് സിറ്റി, മഹാകുംഭ് ഗ്രാമം ഒരുക്കിയിട്ടുണ്ട്. ഇവിടെ താമസം, ഭക്ഷണം, വൈദ്യസഹായ എന്നിങ്ങനെ  ലോകോത്തര സൗകര്യങ്ങൾക്കൊപ്പം സുരക്ഷാ സൗകര്യങ്ങളും ലഭ്യമാക്കും.

പ്രയാഗ്‌രാജിലെ അരയിലിലെ നൈനിയിലെ സെക്ടർ നമ്പർ 25-ൽ സ്ഥിതി ചെയ്യുന്ന ടെന്‍റ്  സിറ്റി ഗംഗയുടെ തീരത്ത് സംഗമത്തിൽ നിന്ന് ഏകദേശം 3.5 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ സൂപ്പർ ഡീലക്‌സ് ടെന്‍റുകളും വില്ലകളും ഉൾപ്പെടെ ലോകോത്തര താമസസൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 

ഈ ടെന്‍റുകളുടെ വാടക പ്രതിദിനം 18,000 മുതൽ 20,000 രൂപ വരെയാണ്. ടെന്‍റ് സിറ്റിയില്‍ ജനുവരി 10 മുതൽ ഫെബ്രുവരി 28 വരെ താമസിക്കുന്നതിനുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.. ടെന്‍റ് സിറ്റിക്കുള്ള ബുക്കിംഗ് ഐആർസിടിസിയുടെ വെബ്‌സൈറ്റായ www.irctctourism.com/mahakumbhgramൽ എളുപ്പത്തിൽ നടത്താം. 

കൂടുതല്‍  വിവരങ്ങൾ ഐആർസിടിസിയുടെ വെബ്‌സൈറ്റായ www.irctc.co.in ലോ ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റിലോ മഹാകുംഭ് ആപ്പിലോ ലഭ്യമാണ്. ഇതിനുപുറമെ ഐആർസിടിസിയുടെ ബിസിനസ് പങ്കാളികളായ Make My Trip, Go IBIBO എന്നിവയുടെ വെബ്‌സൈറ്റുകളിൽ നിന്നും ബുക്കിംഗ് നടത്താം. ടെന്‍റ്  സിറ്റിയിൽ താമസിക്കുന്നവർക്ക് പ്രഥമ ശുശ്രൂഷയ്‌ക്കൊപ്പം സിസിടിവി ക്യാമറകളുടെ നിരീക്ഷണവും ഒരുക്കിയിട്ടുണ്ട്. കുംഭ മേള 2025 ജനുവരി 13നാണ് പ്രയാഗ്‌രാജിൽ ആരംഭിക്കുന്നത്. 

ബംഗ്ലാദേശ് അതിർത്തിയിൽ പോയി ഒളിച്ചാലും കേരള പൊലീസ് പിടിക്കും; സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios