ഹരിയാനയിൽ കനത്ത മൂടൽമഞ്ഞിൽ മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; 4 രക്ഷാപ്രവർത്തകർക്ക് ദാരുണാന്ത്യം

ഒരു വശത്തേക്ക് ചരിഞ്ഞ് വീണ ട്രക്കിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തത് വാഹനത്തിന്റെ ചില്ലുകൾ തകർത്ത ശേഷമാണ്.

3 vehicles crashed in Haryana in heavy fog 4 rescue workers died

ചണ്ഡീഗഢ്: വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനെത്തിയ നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. ഹരിയാനയിൽ ഹിസാർ-ചണ്ഡീഗഡ് ദേശീയ പാതയിലാണ് ദാരുണമായ സംഭവമുണ്ടായത്. അതിരാവിലെയുണ്ടായ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് വാഹനമോടിക്കുന്നയാൾക്ക് ദൂരക്കാഴ്ച്ചയിൽ ബുദ്ധിമുട്ടുണ്ടാവുകയും ഹൈവേയിലെ ഡിവൈഡറിൽ ബലേനോ കാർ ഇടിക്കുകയുമായിരുന്നു. എന്നാൽ ഇതിനു പിന്നാലെ ഹ്യൂണ്ടായ് കാർ നേരത്തെ ഇടിച്ചു നിർത്തിയ ബലേനോയിലേക്ക് പാഞ്ഞു കയറി. 

ഇതിനു ശേഷം പരിക്കേറ്റവരെ രക്ഷിക്കാൻ ഓടിയെത്തിയ ആളുകൾ റോഡിന് മധ്യത്തായി നിൽക്കവെ ഒരു ട്രക്ക് അവരുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു. രക്ഷാ പ്രവർത്തനങ്ങളും തുടരുന്നതിനിടെയാണ് അപകടം. ഈ സംഭവത്തിലാണ് നാല് പേർ മരിച്ചത്.

ട്രക്ക് ഹ്യുണ്ടായ് കാറിന് മുകളിലൂടെയാണ് വീണത്. ഒരു വശത്തേക്ക് ചരിഞ്ഞ് വീണ ട്രക്കിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തത് വാഹനത്തിന്റെ ചില്ലുകൾ തകർത്ത ശേഷമാണ്. പിന്നീട് പോലീസ് സ്ഥലത്തെത്തി ​പരിശോധനകൾക്ക് ശേഷം വാഹനങ്ങൾ മാറ്റി. അതേ സമയം ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും ശക്തമായ മഞ്ഞ് മൂലം രാവിലെകളിൽ ദൂരക്കാഴ്ച കുറഞ്ഞേക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഇന്ന് റദ്ദാക്കിയത് 15 വിമാനങ്ങൾ, 180ൽ അധികം വിമാനങ്ങളും 60ലേറെ ട്രെയിനുകളും വൈകുന്നു; വില്ലൻ ദില്ലിയിലെ മഞ്ഞ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios