ഹരിയാനയിൽ ആശുപത്രിയില്‍ നിന്ന് 1710 ഡോസ് കൊവിഡ് വാക്സിൻ മോഷണം പോയി
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് ചില വാക്സിനുകളും സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്നെങ്കിലും ഇതൊന്നും കള്ളന്മാര്‍ എടുത്തിട്ടില്ല.
ചണ്ഡീഗഡ്: ഹരിയാനയില്‍ 1710 ഡോസ് കൊവിഡ് വാക്സിന്‍ മോഷണം പോയി. മോഷണം പോയ വാക്സിനുകളില്‍ 1270 ഡോസ് കൊവിഷീൽഡ് , 440 ഡോസ് കൊവാക്സിനുമാണ് ഉണ്ടായിരുന്നത്. ജിന്ദിലെ സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന വാക്സിനാണ് മോഷണം പോയത്. ആശുപത്രിയിലെ സ്റ്റോര്‍ റൂം തുറന്ന്, ഡീപ്പ് ഫ്രീസറില്‍ വച്ച വാക്സിനാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് ചില വാക്സിനുകളും സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്നെങ്കിലും ഇതൊന്നും കള്ളന്മാര്‍ എടുത്തിട്ടില്ല. ഇതോടെ കൊവിഡ് വാക്സിന്‍ ലക്ഷ്യമാക്കി തന്നെയാണ് മോഷ്ടക്കള്‍ എത്തിയതെന്ന് വ്യക്തമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. ഇതിനൊപ്പം തന്നെ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുടെ ലാപ്ടോപ്പ്, 50,000 രൂപ എന്നിവ സ്റ്റോര്‍ റൂമിലുണ്ടായിരുന്നു ഇവയും കള്ളന്‍ എടുത്തില്ല.
'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'