ട്രോളി ബാഗിലെ ഭക്ഷണപ്പൊതിക്കിടയിൽ ഒളിപ്പിച്ചു, ലഗേജ് പരിശോധനയിൽ കണ്ടത് ജാപ്പനീസ് ടർട്ടിൽ ഉൾപ്പെടെ 12 കടലാമകൾ

ബാങ്കോക്കിൽ നിന്ന് വന്ന രണ്ട് യാത്രക്കാരെ മുംബൈ വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

12 exotic turtles including Japanese Pond Turtles in Trolley bag of passengers reached in Mumbai Airport

മുംബൈ: വിമാനത്താവളത്തിലെ ലഗേജ് പരിശോധനയിൽ 12 വിദേശ ആമകളെ കണ്ടെത്തി. ബാങ്കോക്കിൽ നിന്ന് വന്ന രണ്ട് യാത്രക്കാരെ മുംബൈ വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ട്രോളി ബാഗിൽ ഭക്ഷണപ്പൊതികൾക്കിടയിൽ ഒളിപ്പിച്ച പ്ലാസ്റ്റിക് ബോക്‌സുകൾക്കുള്ളിലായാണ് കടലാമകളെ കടത്തിയത്. 

നവി മുംബൈയിലെ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഈ കടലാമകളെ തിരിച്ചറിഞ്ഞു. എട്ട് ജാപ്പനീസ് പോണ്ട് ടർട്ടിൽ (മൗറമിസ് ജപ്പോണിക്ക), നാല് സ്കോർപിയോൺ മഡ് ടർട്ടിൽ അഥവാ റെഡ് ചീക്ക് മഡ് ടർട്ടിൽ (കിനോസ്റ്റെർനോൺ സ്കോർപിയോയ്ഡുകൾ) എന്നിവയാണ് ലഗേജിൽ ഉണ്ടായിരുന്നത്. 

വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ കടത്തുന്നത് കുറ്റകൃത്യമാണ്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ നാല് വിഭാഗത്തിൽപ്പെട്ട ജീവികളാണിവ.ഇവയെ കൈവശം വയ്ക്കുന്നതും കൊണ്ടുവരുന്നതും ഗുരുതരമായ കുറ്റമാണ്.

എക്സോട്ടിക് ആമകളെ അവരുടെ ജന്മദേശത്തേക്ക് എത്തിക്കാനായി വിമാന ജീവനക്കാർക്ക് കൈമാറി. കസ്റ്റംസ് ആക്ട്- 1962, വന്യജീവി സംരക്ഷണ നിയമം- 1972 എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം രണ്ട് യാത്രക്കാർക്കെതിരെ നടപടി തുടങ്ങി. യാത്രക്കാർക്ക് എവിടെ നിന്നാണ് കടലാമകളെ ലഭിച്ചതെന്നും ആർക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.  

ബാഗിൽ 4986 ചെഞ്ചെവിയൻ കടലാമകൾ, പിടികൂടിയത് രഹസ്യ വിവരത്തെ തുടർന്ന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios