ലോകത്തിൽ തന്നെ ആദ്യമെന്ന് വാദം, പൂർണമായും ശർക്കരയിൽ നിന്നുള്ള റമ്മുമായി അമൃത് ഡിസ്റ്റിലറീസ്

2013 നിർമ്മിച്ച രണ്ട് ഇന്ത്യൻ നിർമ്മിത റമ്മിന്റെ പാതയാണ് നൂറ് ശതമാനം ശർക്കരയിൽ നിന്ന് വാറ്റിയെടുത്ത റമ്മായ ബെല്ലയും ലക്ഷ്യമിടുന്നത്. ഇന്ത്യയിലും അമേരിക്കയിലും ലഭ്യമാകുന്ന ബെല്ലയ്ക്ക് 3500 രൂപയാണ് വില.

100 percentage jaggery distilled rum bella launched by amrut distilleries

ബെംഗളൂരു: നൂറ് ശതമാനം ശർക്കരയിൽ നിന്നും നിർമ്മിച്ച റമ്മുമായി ഇന്ത്യൻ കമ്പനി. അമൃത് ഡിസ്റ്റിലറീസാണ് ഇന്ത്യയിലെ ആദ്യത്തെ 100ശതമാനം ശർക്കരയിൽ നിന്നുള്ള റം ബെല്ല പുറത്തിറക്കിയിരിക്കുന്നത്. അമൃത് ഡിസ്റ്റിലറീസിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായാണ് ബെല്ല അവതരിപ്പിച്ചിട്ടുള്ളത്.  ഇന്ത്യയുടെ സിംഗിൾ മാൾട്ട് വിപ്ലവത്തിന് പിന്നിൽ പ്രവർത്തിച്ച  നീലകണ്ഠ റാവു ജഗ്ദാലെയുടെ നേതൃത്വത്തിലാണ് അമൃത് ഡിസ്റ്റലറീസ് ആരംഭിച്ചത്. 

2013 നിർമ്മിച്ച രണ്ട് ഇന്ത്യൻ നിർമ്മിത റമ്മിന്റെ പാതയാണ് നൂറ് ശതമാനം ശർക്കരയിൽ നിന്ന് വാറ്റിയെടുത്ത റമ്മായ ബെല്ലയും ലക്ഷ്യമിടുന്നത്. ഇന്ത്യയിലും അമേരിക്കയിലും ലഭ്യമാകുന്ന ബെല്ലയ്ക്ക് 3500 രൂപയാണ് വില. നേരത്തെ ജൂലൈ മാസത്തിൽ ചെറിയ രീതിയിൽ ബെല്ല പുറത്തിറങ്ങിയിരുന്നെങ്കിലും ആഗോള തലത്തിലേക്കാണ് നിലവിൽ ബെല്ല എത്തുന്നത്. ലോകത്തിൽ തന്നെ ആദ്യമായാണ് നൂറ് ശതമാനം ശർക്കരയിൽ നിന്നുള്ള റം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. നേരത്തെ വിസ്കി നിർമ്മാണ മേഖലയിൽ ശക്തമായ സാന്നിധ്യമായി അമൃത് ഡിസ്റ്റലറീസ് മാറിയിരുന്നു. ആഗോള സ്പിരിറ്റ് വ്യവസായത്തിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ചാണ് അമൃത് പുതിയ പരീക്ഷണവുമായി എത്തിയിട്ടുളളത്. 

സഹ്യാദ്രി പർവതനിരകളിൽ നിന്നും മാണ്ഡ്യയിൽ നിന്നുമാണ് റം നിർമ്മാണത്തിന് ആവശ്യമായ ശർക്കര ശേഖരിക്കുന്നത്. പിതാവിന്റെ ദീർഘ വീക്ഷണത്തിനുള്ള സമർപ്പണം എന്നാണ് ബെല്ലയേക്കുറിച്ച് അമൃതിന്റെ നിലവിലെ എംഡിയായ രക്ഷിത്  പ്രതികരിക്കുന്നത്. 

മദ്യപാനം ആരോഗ്യത്തിന് ഹാനികരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios