പ്രതിപക്ഷ പാര്‍ട്ടികളുടെ 'ഇന്ത്യ' സഖ്യം; പേര് നല്‍കിയതില്‍ ഇടപെടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം ഫയൽ ചെയ്തത്

'India' alliance of opposition parties; The Election Commission files affidavit in delhi highcourt

ദില്ലി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് 'ഇന്ത്യ' എന്ന പേര് നൽകിയതിൽ ഇടപെടാനാകില്ലെന്ന്  വ്യക്തമാക്കി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ സത്യവാങ്മൂലം. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം ഫയൽ ചെയ്തത്. 1951 ലെ ജനപ്രാതിനിത്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളിൽ ഇടപെടാൻ കമ്മീഷന് അധികാരം ഇല്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.

കേരള ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. 26 പ്രതിപക്ഷ കക്ഷികൾ ചേർന്ന്‘ഇന്ത്യൻ നാഷനൽ ഡവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്’ രൂപീകരിച്ചതും ഇന്ത്യയെന്ന ചുരുക്ക പേര് നൽകിയത് ചോദ്യം ചെയ്ത് ഗിരീഷ് ഭരദ്വാജ് നൽകിയ പൊതു താത്പര്യ ഹർജിയിലാണ് കമ്മീഷൻ സത്യവാങ്മൂലം ഫയൽ ചെയ്തത്.

ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തും, സമിതികളിൽ കാര്യമില്ല; ജെഡിഎസ് പേരുപയോഗിക്കുന്നത് സാങ്കേതികമെന്നും യെച്ചൂരി

ഇന്ത്യ സഖ്യത്തിൽ അഭിപ്രായ ഐക്യമില്ല; മധ്യപ്രദേശിൽ കറുത്ത കുതിരകളാകാൻ എഎപി, 39 സീറ്റുകളിൽ സ്ഥാനാർത്ഥികളായി

 

Latest Videos
Follow Us:
Download App:
  • android
  • ios