സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞു; എട്ടുവർഷത്തിനു ശേഷം സഹോദരിയും സുഹൃത്തും അറസ്റ്റിൽ
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഭാഗ്യശ്രീയും ശിവപുത്രയും കോളേജ് പഠനകാലം മുതൽ സുഹൃത്തുക്കളായിരുന്നു. ഇവരുവരുടേയും പ്രണയ ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ ഇരുവരും നാടുവിട്ടു.
ബെംഗളൂരു: സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞ പ്രതികൾ എട്ടുവർഷത്തിനു ശേഷം പൊലീസിന്റെ പിടിയിലായി. സംഭവത്തിൽ സഹോദരി ഭാഗ്യശ്രീ, അവരുടെ പാർട്ണറായ ശിവ പുത്ര എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ലിംഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഭാഗ്യശ്രീയും ശിവപുത്രയും കോളേജ് പഠനകാലം മുതൽ സുഹൃത്തുക്കളായിരുന്നു. ഇവരുവരുടേയും പ്രണയ ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ ഇരുവരും നാടുവിട്ടു. 2015ൽ ജിഗാനിയിൽ വീടെടുത്ത് താമസിക്കാൻ തുടങ്ങി. എന്നാൽ സഹോദരൻ താമസ സ്ഥലം കണ്ടെത്തുകയും വീട്ടിലെത്തുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഒടുവിൽ സഹോദരിയും ശിവപുത്രയും ചേർന്ന് ലിംഗരാജുവിനെ കൊലപ്പെടുത്തുകയായിരുന്നു.
ലിംഗരാജുവിന്റെ മൃതദേഹം കഷ്ണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തു. ശരീരത്തിന്റെ ഒരു ഭാഗം തടാകത്തിലും ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ മൃതദേഹത്തിന്റെ തല എവിടെ നിന്നും കണ്ടെത്താനായിരുന്നില്ല.
നാലുവയസ്സുള്ള സഹോദരനെ 13 -കാരൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
വാക്കുതർക്കത്തിനിടയിലായിരുന്നു കൊലപാതകം. കൊലപാതകത്തിനു ശേഷം ഇരുവരും നാടുവിടുകയായിരുന്നു. തടാകത്തിലുൾപ്പെടെ മൂന്നിടങ്ങളിൽ നിന്നായി ബാഗുകളിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ മൃതദേഹത്തിന്റെ തലകണ്ടെത്താനായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. അന്വേഷണത്തിൽ മഹാരാഷ്ട്രയിൽ ഇരുവരും താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മഹാരാഷ്ട്രയിലെത്തി ഇരുവരെയും ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സംഭവത്തിൽ ഇരുവരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.