ആദ്യം അനുമതി നിഷേധിച്ചു, പക്ഷെ കോടതി അനുമതി നൽകി; മോദിയുടെ റോഡ് ഷോ ഇന്ന് കോയമ്പത്തൂരിൽ

രണ്ടര കിലോമീറ്റർ ദൂരമുള്ള  റോഡ് ഷോ തുടങ്ങുന്നത് . തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് , മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു.

first permission was refused the court granted permission Modi s road show in Coimbatore today PPP

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂർ റോഡ്ഷോ ഇന്ന്. വൈകീട്ട് 5:45 നാണ്  രണ്ടര കിലോമീറ്റർ ദൂരമുള്ള  റോഡ് ഷോ തുടങ്ങുന്നത് . തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് , മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു.

പൊലീസിന് റൂട്ടും ദൂരവും തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു . 4 കിലോമീറ്ററിലധികം ദൂരത്തുള്ള റോഡ്ഷോയ്ക്കാണ് ബിജെപി അനുമതി തേടിയിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയും റോഡ്ഷോയുടെ ഭാഗമാകും. അണ്ണാമലൈ കോയന്പത്തൂരിൽ ബിജെപി സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്. 

കോയമ്പത്തൂരില്‍ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നൽകിയിരുന്നു. ഇതുസംബന്ധിച്ച് മദ്രാസ് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്‍റിന്‍റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നേരത്തെ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് കോയമ്പത്തൂരില്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നത്. 

ഇപ്പോള്‍ ഉപാധികളോടെയാണ് അനുമതി നല്‍കുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് അറിയിച്ചിട്ടുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് കോയമ്പത്തൂരില്‍ തിങ്കളാഴ്ച റോഡ് ഷോ നടത്താനിരിക്കുന്നത്. കോയമ്പത്തൂര്‍ ടൗണില്‍ നാല് കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയ്ക്ക് സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. 

1998ല്‍ ബോംബ് സ്ഫോടനം നടന്ന ആര്‍എസ് പുരത്ത് വച്ച് റോഡ് ഷോയുടെ സമാപനം നടത്തുമെന്നാണ് ബിജെപി അറിയിക്കുന്നത്. പത്തനംതിട്ടയില്‍ അനില്‍ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത മോദി തുടര്‍ന്ന് ഹൈദരാബാദിലേക്കാണ് തിരിച്ചത്. ഹൈദരാബാദിലും തെലങ്കാനയിലുമായി റോഡ് ഷോ, റാലി  പരിപാടികളില്‍ പങ്കെടുത്ത ശേഷം തമിഴ്നാട്ടിലേക്ക് തിരിക്കും.

മോദി ബോളിവുഡിനെ വെല്ലുന്ന നടൻ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമില്ലെങ്കിൽ ജയിക്കില്ല; രാഹുൽ ജോഡോ യാത്രാ വേദിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios