നോബല്‍ ജേതാവാകാൻ ആഗ്രഹിച്ചു, ഓസ്‍കര്‍ നേടി: റസൂൽ പൂക്കൂട്ടി
നോബല്‍ സമ്മാനം ലഭിക്കണമെന്നാണ് ആഗ്രഹിച്ചതെന്നും ലഭിച്ചത് ഓസ്കര്‍ ആണെന്നും റസൂൽ പൂക്കൂട്ടി. സൂപ്പർകണ്ടക്റ്റിവിറ്റിയിൽ ഗവേഷണം നടത്തി നൊബേൽ നേടണമെന്നായിരുന്നു ആഗ്രഹിച്ചതെന്നും റസൂൽ പൂക്കൂട്ടി പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു റസൂല്‍ പൂക്കുട്ടി.

സിനിമയ്‍ക്ക് ദൃശ്യം മാത്രം മതിയെന്ന് കരുതി പ്രവര്‍ത്തിക്കുന്നവര്‍ ശബ്‍ദത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നില്ല. ഷൂട്ട് കഴിഞ്ഞാല്‍ സിനിമ ആയി എന്നാണ് പലരും വിചാരിക്കുന്നത്. സൂക്ഷമമായ ശബ്‍ദം പോലും സിനിമയ്‍ക്ക് വളരെ പ്രധാനമാണ്. ദൃശ്യങ്ങള്‍ പോലെ ശബ്‍ദങ്ങളും നിരീക്ഷിക്കാനുള്ള കഴിവാണ് സൌണ്ട് എഞ്ചിനീയര്‍ക്ക് വേണ്ടത്. ഡിജിറ്റല്‍ സാങ്കേതികത സിനിമയില്‍ ശബ്‍ദവിന്യാസം എളുപ്പമാക്കിയിട്ടുണ്ടെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.