ഐഎഫ്എഫ്കെ: ഇന്ന് 65 ചിത്രങ്ങള്‍, ബുള്‍ബുള്‍ കാന്‍ സിങ്ങിന്റെ ആദ്യ പ്രദര്‍ശനം

അഞ്ച് മത്സര ചിത്രങ്ങളുടെ അവസാന പ്രദര്‍ശനമുള്‍പ്പടെ 65 ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് വേദിയാകും. പോട്ട്പൗരി ഇന്ത്യ വിഭാഗത്തില്‍ വില്ലേജ് റോക്സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ പ്രസിദ്ധയായ റിമാ ദാസിന്റെ ബുള്‍ബുള്‍ കാന്‍ സിങ്ങി  ന്റെ ആദ്യ പ്രദര്‍ശനം നടക്കും. തന്റെ കൂട്ടുകാരിക്കുണ്ടായ ദുരനുഭവത്തിലൂടെ ഗ്രാമീണ ജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ തിരിച്ചറിയുന്ന ബുള്‍ബുളിന്റെ ജീവിതകഥയാണ് ചിത്രത്തന്റെ പ്രമേയം. രാവിലെ 11.45 ന് നിളയിലാണ് പ്രദര്‍ശനം.

iffk2018

മത്സര ചിത്രങ്ങളായ ടെയില്‍ ഓഫ് ദി സീ, ദി ഗ്രേവ്‌ലെസ്സ്, എല്‍ ഏയ്ഞ്ചല്‍, ഡെബ്റ്റ്, ദി ബെഡ് എന്നിവയുടെ പ്രദര്‍ശനവും ഇന്ന് നടക്കും.  റോജോ, ഡൈ റ്റുമാറോ, ബോര്‍ഡര്‍, കാപ്പര്‍നം, ഷോപ്‌ലിഫ്‌റ്റേര്‍സ് എന്നിവയടക്കം ലോക സിനിമാ വിഭാഗത്തിലെ 25 ചിത്രങ്ങള്‍ ആസ്വദിക്കാനുള്ള അവസരവും ഇന്നുണ്ടാകും.

ഹോപ്പ് ആന്‍ഡ് റീബില്‍ഡിങ് വിഭാഗത്തിലെ പോപ്പ് ഫ്രാന്‍സിസ് :എ മാന്‍ ഓഫ് ഹിസ് വേഡ് ന്റെ ഏക പ്രദര്‍ശനവും ഇന്നാണ്.മലയാള സിനിമ ഇന്ന് വിഭാഗത്തില്‍  കോട്ടയം, ഓത്ത്, മായാനദി, പറവ, ഹ്യൂമന്‍സ് ഓഫ് സംവണ്‍ എന്നിവയുടെയും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തിലെ ഡോ.ബിജു ചിത്രം പെയിന്റിങ് ലൈഫ്, കൊണാര്‍ക്ക് മുഖര്‍ജിയുടെ അബ്രഹാം, നന്ദിതാ ദാസിന്റെ മന്റോ എന്നിവയുടെയും അവസാന പ്രദര്‍ശനവും ഇന്നാണ്.

Latest Videos
Follow Us:
Download App:
  • android
  • ios