ഐഎഫ്എഫ്കെയില്‍ ഇന്ന് 61 സിനിമകള്‍, വട ചെന്നൈയുടെ ഏക പ്രദര്‍ശനവും
കേരള രാജ്യാന്തര രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇന്ന് ലോകസിനിമാവിഭാഗത്തിലെ 33 ചിത്രങ്ങളടക്കം 61 സിനിമകള്‍ പ്രദര്‍ശനത്തിനെത്തും.ജൂറി ചെയര്‍മാന്‍ മജീദ് മജീദിയുടെ മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ് പ്രദര്‍ശിപ്പിക്കും.

മലപ്പുറത്തെ സെവന്‍സ് മൈതാനത്ത് നിന്ന് സുഡാനി ഇന്ന് ഐഎഫ്എഫകെയില്‍ എത്തും. മത്സരവിഭാഗത്തിലെ മലയാളത്തിന്‍റെ പ്രതീക്ഷയാണ് സുഡാനി ഫ്രം നൈജീരിയ. ആദ്യ പ്രദര്‍ശനത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ റോജേയുടെയും ആഗയുടെയും പുനര്‍പ്രദര്‍ശനം ഇന്നുണ്ടാകും.വര്‍ണ്ണവെറിയുടെ കഥപറയുന്ന റോമ പ്രദര്‍ശിപ്പിക്കും.പ്രേക്ഷകര്‍ കാത്തിരിക്കുന്ന മജീദ് മജീദി ചിത്രം മെസഞ്ചര്‍ ഓഫ് ഗോഡും ഇന്ന് പ്രദര്‍ശനത്തിനെത്തും.മുഹമ്മദ് നബിയുടെ ബാല്യകാലസ്മരണകളാണ് ചിത്രത്തിന്‍റെ പ്രമേയം.
ജൂറി അംഗമായ വെട്രിമാരന്‍റെ വടചെന്നൈയുടെ ഏക പ്രദര്‍ശനവും ഉണ്ട്. പ്രണയവും കുറ്റകൃത്യങ്ങളും അന്വേഷണങ്ങളുമായാണ് എല്‍ എയ്ഞ്ചല്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഭൂട്ടാനിലെ ഗ്രാമീണ ജീവിതം പറയുന്ന ദ റെഡ് ഫാലസും പ്രദര്‍ശിപ്പിക്കും. പത്മരാജന്‍റെ സിനിമകളിലൂടെയുള്ള യാത്രയുമായി ഹ്യൂമണ്‍ ഓഫ് സംവണ്ണും സൗബിന്‍ സാഹിറിനന്‍റെ പറവയും ആഷിഖ് അബുവിന്‍റെ മായാനദിയും ഇന്ന് പ്രദര്‍ശനത്തിനുണ്ട്.