ഒറ്റ വിസ, പോകാം ആറ് ഗൾഫ് രാജ്യങ്ങള്‍; ഏകീകൃത ടൂറിസ്റ്റ് വിസ ഉടനെത്തും
നിർണായക മാറ്റം അടുത്ത വര്‍ഷം ആദ്യം പ്രബല്യത്തില്‍ വന്നേക്കുമെന്നാണ് സൂചനകൾ. ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗം തീരുമാനത്തിന് ഏകകണ്ഠമായി അംഗീകാരം നല്‍കിയതോടെയാണിത്.
ദുബായ്: ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നിലവിൽ വന്നേക്കും. നിർണായക മാറ്റം അടുത്ത വര്‍ഷം ആദ്യം പ്രബല്യത്തില്‍ വന്നേക്കുമെന്നാണ് സൂചനകൾ. ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗം തീരുമാനത്തിന് ഏകകണ്ഠമായി അംഗീകാരം നല്‍കിയതോടെയാണിത്.
ഒറ്റ വിസ ഉപയോഗിച്ച് ജിസിസിയിലെ ഏത് രാജ്യവും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്കിനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നിര്‍ദ്ദേശം ജിസിസി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ കൈമാറുന്നതിന് ഡിസംബര്‍ വരെ സമയപരിധി നിശ്ചയിച്ചു. സമഗ്രമായ കരാറില്‍ അടുത്തുതന്നെ എത്താന്‍ കഴിയെമന്നാണ് പ്രതീക്ഷയെന്നും ഒമാൻ ടൂറിസം മന്ത്രി വ്യക്തമാക്കി.
പലസ്തീൻ ജനതക്കൊപ്പം; സംഘർഷം തടയാൻ ശ്രമങ്ങൾ നടത്തുകയാണെന്ന് സൗദി കിരീടാവകാശി
ഒമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിസിസി ടൂറിസം മന്ത്രിമാരുടെ ഏഴാമത് യോഗമാണ് ഏകീകൃത ടീറിസ്റ്റ് വിസക്ക് ഏകകണ്ഠമായി അംഗീകരം നല്‍കിയത്. ഷെങ്കന്‍ വിസ മാതൃകയില്‍ ഏകീകൃത ജിസിസി വിസയാണ് ലക്ഷ്യം. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകള്‍ക്ക് യു.എ.ഇ.യും സൗദി അറേബ്യയും ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും. ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവയാണ് ഏകീകൃത വിസ പദ്ധതിയില്‍ വരുന്ന മറ്റു രാജ്യങ്ങള്‍. യാത്രയ്ക്ക് ചെലവ് കുറയുന്നതോടെ ടൂറിസ്റ്റുകൾക്കും ഗുണകരം. രാജ്യങ്ങളുടെ ടൂറിസം വരുമാനവും കൂടും.
ആലപ്പുഴയില്‍ റിസോര്‍ട്ടിന്റെ മറവില്‍ ലഹരി വില്‍പ്പന: യുവാക്കള്‍ പിടിയില്‍
https://www.youtube.com/watch?v=Ko18SgceYX8