Health Tips : ഹൃദ്രോഗം ; ഈ പ്രാരംഭ ലക്ഷണങ്ങള്‍ അവഗണിക്കരുത്

വിയർപ്പ്, ഓക്കാനം, തലകറക്കം, രക്തസമ്മർദ്ദം കൂടുകയോ കുറയുകയോ ചെയ്യുക, നെഞ്ചുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങളെന്ന് ഗുഡ്ഗാവിലെ മാക്‌സ് ഹോസ്പിറ്റലിലെ ഇൻ്റർവെൻഷണൽ കാർഡിയോളജി വിഭാ​ഗം പ്രിൻസിപ്പൽ കൺസൾട്ടൻ്റ് ഡോ. ജഗ്ദീപ് യാദവ് പറയുന്നു.

you should not ignore heart disease symptoms

ഹൃദ്രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദ്രോഗം മൂലം ഓരോ വർഷവും 17.9 ദശലക്ഷം ആളുകൾ മരിക്കപ്പെടുന്നതായി ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. ജനിതക കാരണങ്ങൾ കൂടാതെ ജീവിതശൈലി ഘടകങ്ങളും ഹൃദ്രോഗങ്ങളുടെ വർദ്ധനവിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. 

അഞ്ച് ഹൃദ്രോഗ മരണങ്ങളിൽ നാലെണ്ണം ഹൃദയാഘാതം മൂലമാണ്. ഇതിൽ മൂന്നിലൊന്ന് മരണങ്ങളും 70 വയസ്സിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. കൊറോണറി ഹൃദ്രോഗം, സെറിബ്രോവാസ്കുലർ രോഗം, റുമാറ്റിക് ഹൃദ്രോഗം, മറ്റ് അവസ്ഥകൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള രോഗങ്ങളുണ്ട്. ഇതിൽ കൊറോണറി ഹൃദ്രോഗമാണ് ഏറ്റവും സാധാരണമായത്.

വിയർപ്പ്, ഓക്കാനം, തലകറക്കം, രക്തസമ്മർദ്ദം കൂടുകയോ കുറയുകയോ ചെയ്യുക, നെഞ്ചുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങളെന്ന് ഗുഡ്ഗാവിലെ മാക്‌സ് ഹോസ്പിറ്റലിലെ ഇൻ്റർവെൻഷണൽ കാർഡിയോളജി വിഭാ​ഗം പ്രിൻസിപ്പൽ കൺസൾട്ടൻ്റ് ഡോ. ജഗ്ദീപ് യാദവ് പറയുന്നു.

ശ്വാസതടസ്സം, അമിതമായി ചുമ, ക്ഷീണം, വേഗതയേറിയ ഹൃദയമിടിപ്പ്, കാലുകളിലും കണങ്കാലുകളിലും വീക്കം, എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. കൈകൾക്കുണ്ടാകുന്ന അസ്വാഭാവികമായ വേദന, അസ്വസ്ഥത, മരവിപ്പ് എന്നിവയും ഹൃദ്രോഗ ലക്ഷണമാണ്. ശാരീരികമായോ മാനസികമായോ എന്തെങ്കിലും സമ്മർദം അനുഭവിക്കുമ്പോഴാണ് ഈ മരവിപ്പും വേദനയും പ്രത്യക്ഷമാകുന്നതെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. 

പുകവലി  കൊറോണറി ധമനികൾക്കുള്ളിൽ ഫാറ്റി ഡിപ്പോസിറ്റുകൾ (ഫലകം) അടിഞ്ഞുകൂടും. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി വിദ​ഗ്ധർ പറയുന്നു. 

ഹൃദ്രോ​ഗം ; എങ്ങനെ പ്രതിരോധിക്കാം?

പുകയില ഉപയോഗം നിർത്തുക, ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുക, കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക, പതിവായി വ്യായാമം ചെയ്യുക എന്നിവ ശ്രദ്ധിച്ചാൽ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാം. അമിതവണ്ണം ഹൃദ്രോഗത്തിനുള്ള വലിയ അപകടസാധ്യതയാണ്.

അമിതഭാരമോ പൊണ്ണത്തടിയോ രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദിവസവും 30-40 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. 

Read more മാതളനാരങ്ങ ജ്യൂസ് കുടിക്കൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

 


 

Latest Videos
Follow Us:
Download App:
  • android
  • ios