World Tuberculosis Day 2024 : പുകവലിക്കുന്നവർക്ക് ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

പുകവലിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ പുകവലിക്കുന്നവർക്ക് ക്ഷയരോഗം വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് ​ഗവേഷകർ പറയുന്നു. 

World Tuberculosis Day Health experts say that smokers are more likely to get tuberculosis disease

പുകവലിക്കുന്നവർക്ക് ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ. കൂടാതെ, സെക്കൻഡ് ഹാൻഡ് പുക എക്സ്പോഷർ ചെയ്യുന്നത് ക്ഷയരോഗത്തിൻ്റെ (ടിബി) ഫലത്തെ കൂടുതൽ വഷളാക്കുകയും ചികിത്സയുടെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.  

പുകവലി ശ്വാസകോശങ്ങളെ തകരാറിലാക്കുകയും ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത് പുകവലിക്കാരെ ടിബി അണുബാധയ്ക്ക് കൂടുതൽ ഇരയാക്കുന്നു. 

ക്ഷയരോഗവും (ടിബി) പുകയില ഉപയോഗവും നിലവിൽ രണ്ട് ശക്തമായ പൊതുജനാരോഗ്യ പ്രശ്‌നങ്ങളാണ്. ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം കാൽലക്ഷത്തോളം പേർ ടിബി മൂലം മരിക്കുന്നു. അതായത് ഓരോ 5 മിനിറ്റിലും 2 പേർ ക്ഷയരോഗം മൂലം മരിക്കുന്നു. പുകയില ഉപയോഗം ഇന്ത്യയിൽ പ്രതിവർഷം ഒരു ദശലക്ഷം ഉപയോക്താക്കളെ കൊല്ലുന്നു.

ക്ഷയരോഗവും പുകയില ഉപയോഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ക്ഷയരോഗ മരണങ്ങളിൽ 38 ശതമാനവും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടതാണ്. പുകയിലയുമായി സമ്പർക്കം പുലർത്തുന്നത് ക്ഷയരോഗബാധയുടെയും രോഗത്തിൻറെയും സാധ്യത വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

പുകവലിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ പുകവലിക്കുന്നവർക്ക് ക്ഷയരോഗം വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് ​ഗവേഷകർ പറയുന്നു. ക്ഷയരോഗ ചികിത്സയ്ക്കിടെ പുകവലിക്കുന്ന ക്ഷയരോഗികൾക്ക് മരണസാധ്യത ഇരട്ടിയാണ്. പുകവലി ശ്വാസകോശങ്ങളെ തകരാറിലാക്കുകയും ക്ഷയരോഗത്തിന് കൂടുതൽ വിധേയമാക്കുകയും ചെയ്യുന്നു. 

പ്രാഥമികമായി ശ്വാസകോശത്തെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ക്ഷയരോഗം. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തുപ്പുമ്പോഴോ പുറത്തുവിടുന്ന വായുവിലൂടെയുള്ള കണങ്ങൾ വഴിയാണ് രോഗം പലപ്പോഴും വായുവിലൂടെ പകരുന്നത്. ടിബി തടയാവുന്നതും ചികിത്സിക്കാവുന്ന രോ​ഗമാണ്. 

തെെറോയ്ഡ് രോ​ഗികൾ ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം, കാരണം

 

Latest Videos
Follow Us:
Download App:
  • android
  • ios