Asianet News MalayalamAsianet News Malayalam

World Osteoporosis Day: ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ചെയ്യേണ്ടത്

മോശം ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. അസ്ഥിയുടെ ബലം കൂടുതല്‍ ശക്തമാകുന്നതിനനുസരിച്ച് രോഗം വരാനുള്ള സാധ്യത കുറയും.

World Osteoporosis Day 2024 Tips to manage joint pain
Author
First Published Oct 18, 2024, 1:52 PM IST | Last Updated Oct 18, 2024, 1:52 PM IST

ഒക്ടോബര്‍ 20-നാണ് ലോക അസ്ഥിക്ഷയ ദിനം അഥവാ ഓസ്റ്റിയോപൊറോസിസ് ഡേ.  അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് ഇതിന്‍റെ കാരണം. ഇതുമൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും ഇടയാകുന്നു. പല കാരണങ്ങള്‍ കൊണ്ട് ഓസ്റ്റിയോപോറോസിസ് രോഗം വരാം.

മോശം ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. അസ്ഥിയുടെ ബലം കൂടുതല്‍ ശക്തമാകുന്നതിനനുസരിച്ച് രോഗം വരാനുള്ള സാധ്യത കുറയും. ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. വ്യായാമം

പതിവായി വ്യായാമം ചെയ്യുക. എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഇത് ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കുറയ്ക്കും. ഇതിനായി നടത്തം, നീന്തൽ, യോഗ തുടങ്ങിയവ ജീവിതത്തിന്‍റെ ഭാഗമാക്കുക. 

2. ചൂട് നിലനിർത്തുക

തണുത്ത കാലാവസ്ഥ സന്ധി വേദന വർദ്ധിപ്പിക്കും. അതിനാല്‍ ശരീരത്തില്‍ ചൂട് നിലനിര്‍ത്തുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ഓസ്റ്റിയോപൊറോസിസ് രോഗികള്‍ക്ക് നല്ലതാണ്. 

3. വെള്ളം 

വെള്ളം ധാരാളം കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

4. വണ്ണം കുറയ്ക്കുക

ഭാരം കൂടുമ്പോള്‍ മുട്ടുവേദനയും മറ്റുമൊക്കെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ശരീരഭാരം കൂടാതെ നോക്കുക. 

5. ഭക്ഷണക്രമം

എല്ലുകളുടെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്കായി ചെയ്യേണ്ടത്. 

6. ആന്‍റി ഇന്‍ഫ്ലമേറ്ററി ഭക്ഷണങ്ങള്‍ 

ഇലക്കറികള്‍, ഫാറ്റി ഫിഷ്, നട്സ്, ബെറി പഴങ്ങള്‍ തുടങ്ങിയ ആന്‍റി ഇന്‍ഫ്ലമേറ്ററി ഭക്ഷണങ്ങള്‍ കഴിക്കുന്നത് സന്ധി വേദന കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. 

7. പുകവലി, മദ്യപാനം ഒഴിവാക്കുക

പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക. പുകവലിയും മദ്യപാനവും അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് അസ്ഥികളുടെ സാന്ദ്രത കുറയ്ക്കുകയും അസ്ഥികളുടെ ശക്തിക്ക് ആവശ്യമായ കാത്സ്യം ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യും. 

8. ഈ ഭക്ഷണങ്ങളും ഒഴിവാക്കുക 

ഉപ്പ്, പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവയും അമിതമായി കഴിക്കാതിരിക്കുന്നതാണ് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ നല്ലത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട അഞ്ച് വിറ്റാമിനുകള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios