World Mental Health Day 2023 : ഈ അഞ്ച് ഭക്ഷണങ്ങൾ മാനസികാരോ​ഗ്യത്തെ ബാധിക്കാം

പഞ്ചസാരയുടെയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളുടെയും അമിതമായ ഉപഭോഗം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ക്രമരഹിതമായ മാറ്റങ്ങളിലേക്ക് നയിക്കുന്നു. ഇത് ഊർജ്ജത്തെ ബാധിക്കുന്നതിനപ്പുറം ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നു. ഈ ഏറ്റക്കുറച്ചിലുകൾ ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് കാരണമാകുന്നു.
 

world mental health day these five foods can affect mental health-rse-

ഓക്ടോബർ 10. ലോക മാനസികാരോഗ്യ ദിനമാണ്. ഈ തിരക്കുപിടിച്ച  ജീവിതത്തിൽ പലരും അനുഭവിക്കുന്ന പ്രശ്നമാണ്  'സ്‌ട്രെസ്' അഥവാ മാനസിക പിരിമുറുക്കം. കുട്ടികൾക്ക് മുതൽ വയസ്സായവർക്കുവരെ 'മാനസിക പിരിമുറുക്കം' ഉണ്ടാകാറുണ്ട്. പല കാരണങ്ങൾ കൊണ്ടും മാനസിക സമ്മർദ്ദം ഉണ്ടാകാം. നാം എന്ത് കഴിക്കുന്നു എന്നത് നമ്മുടെ തലച്ചോറിൻറെ പ്രവർത്തനത്തെയും കാര്യമായി സ്വാധീനിക്കാറുണ്ട്. ചില ഭക്ഷണങ്ങൾ മാനസികാരോ​ഗ്യത്തെ ബാധിക്കാം...

ഒന്ന്...

പഞ്ചസാരയുടെയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളുടെയും അമിതമായ ഉപഭോഗം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ക്രമരഹിതമായ മാറ്റങ്ങളിലേക്ക് നയിക്കുന്നു. ഇത് ഊർജ്ജത്തെ ബാധിക്കുന്നതിനപ്പുറം ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നു. ഈ ഏറ്റക്കുറച്ചിലുകൾ ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് കാരണമാകുന്നു.

രണ്ട്...

പ്രോസസ് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങൾ വിഷാദരോ​ഗ സാധ്യക കൂട്ടുന്നു. ഈ കൊഴുപ്പുകൾ മസ്തിഷ്കത്തിൽ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് ന്യൂറോ ട്രാൻസ്മിറ്ററുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ഇന്റർസെല്ലുലാർ ആശയവിനിമയത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

മൂന്ന്...

ബ്രഡ്, പാസ്ത പോലെ ഉയർന്ന ഗ്ലൈസിമിക് സൂചികയുള്ള കാർബോഹൈഡ്രേറ്റ്സിനെ ശരീരം പഞ്ചസാരയെ സംസ്കരിക്കുന്ന പോലെ തന്നെയാണ് സംസ്കരിക്കുക. ഇതിനാൽ ഇവയും പരിമിതപ്പെടുത്തണം. ഉരുള കിഴങ്ങ്, വൈറ്റ് ബ്രഡ്, വൈറ്റ് റൈസ് എന്നിവയെല്ലാം ഉയർന്ന ഗ്ലൈസിമിക് സൂചികയുള്ള ഭക്ഷണങ്ങളാണ്. 

നാല്...

പ്രോസസ് ചെയ്തതും ഫാസ്റ്റ് ഫുഡുകളും അമിതമായി കഴിക്കുന്നത് വിറ്റാമിനുകൾ, ധാതുക്കൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ പോലുള്ള തലച്ചോറിനെ പോഷിപ്പിക്കുന്ന പോഷകങ്ങളെ തടഞ്ഞുനിർത്തുന്നു. ഇത് വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.

അഞ്ച്...

എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് വിഷാദരോ​ഗ സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല ഉറക്കക്കുറവിനും കാരണമാകും. കഫീൻ, പഞ്ചസാര എന്നിവയുടെ ഉള്ളടക്കം കാരണം എനർജി ഡ്രിങ്കുകൾ ശാരീരിക ആരോഗ്യത്തെ കാര്യമായി സ്വാധീനിക്കുന്നു. ഇത് നമ്മുടെ മാനസിക നിലയെയും ബാധിക്കും.

എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നത് കാൻസർ സാധ്യത വർദ്ധിപ്പിക്കുമോ ?

 

Latest Videos
Follow Us:
Download App:
  • android
  • ios