World Liver Day 2024 : നോൺ - ആൽക്കഹോളിക് ഫാറ്റി ലിവർ ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

യുവാക്കളിൽ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. 20-നും 40-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഇത്തരം കേസുകളിൽ ഭൂരിഭാഗവും കാണപ്പെടുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. 

world liver day 2024 reasons of rising cases of non alcoholic fatty liver diseases

കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മദ്യപിക്കാത്ത ആൾക്കാരിൽ ഉണ്ടാകുന്ന കരൾ രോഗമായ നോൺ ആൾക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻ.എ.എഫ്.എൽ.ഡി) കൂടി വരുന്നതിനാൽ അത് കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

മഞ്ഞപ്പിത്തം, കരൾ വീക്കം, സിറോസിസ്, കരളിലെ അർബുദം, ഫാറ്റി ലിവർ എന്നിവയാണ് കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ. അനാരോഗ്യകരമായ ഭക്ഷണക്രമം, മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള വൈറൽ അണുബാധകൾ തുടങ്ങിയവ കരൾ രോഗങ്ങൾക്ക് കാരണമാകുന്നു.

എന്താണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്? (Nonalcoholic fatty liver disease (NAFLD)

യുവാക്കളിൽ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. 20-നും 40-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഇത്തരം കേസുകളിൽ ഭൂരിഭാഗവും കാണപ്പെടുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. മദ്യപിക്കാത്തവരിൽ കാണുന്ന രോ​ഗമാണ് നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ്. അമിതവണ്ണത്താൽ ബുദ്ധിമുട്ടുന്നവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

തെറ്റായ ജീവിതശൈലി, പുകവലി, മദ്യപാനം, അൾട്രാ-പ്രോസസ്ഡ് ഫുഡ് ഉപഭോഗം, ഭാരക്കുറവ് എന്നിവയുൾപ്പെടെ നിരവധി കാരണങ്ങൾ NAFLD-ന് കാരണമാകുന്നു. അമിതവണ്ണത്തെ എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ അത് ടൈപ്പ് 2 പ്രമേഹം, ഹൈപ്പർടെൻഷൻ, അവസാന ഘട്ട കരൾ രോഗം എന്നിവയിലേക്ക് നയിച്ചേക്കാം...- ബാംഗ്ലൂരിലെ സ്പർഷ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ഇർഷാദ് അലി എച്ച് പറഞ്ഞു.
കൗമാരക്കാർക്കിടയിൽ NAFLD യുടെ വ്യാപനം 8 ശതമാനത്തിനും 16 ശതമാനത്തിനും ഇടയിലാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഡിസ്ലിപിഡീമിയ, ഇൻസുലിൻ പ്രതിരോധം എന്നിവയാണ് എൻഎഎഫ്എൽഡിയുടെ പ്രാഥമിക കാരണങ്ങളെന്ന് വിദ​ഗ്ധർ പറയുന്നു. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിൻ്റെ സാധ്യത കുറയ്ക്കുന്നതിന് ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്...

ഒന്ന്...

സംസ്കരിച്ച ഭക്ഷണങ്ങൾ, ഉയർന്ന പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണക്രമം നിയന്ത്രിക്കണം. ഈ ഭക്ഷണങ്ങൾ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു.

രണ്ട്...

NAFLD-യുടെ അപകടസാധ്യത കുറയ്ക്കുന്നതിന് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം ശീലമാക്കുക.

മൂന്ന്...

പതിവായി വ്യായാമം ചെയ്യുന്നത് കരളിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും ഫാറ്റിലിവർ സാധ്യത കുറയ്ക്കാനും സഹായിക്കും.

നാല്...

ആരോഗ്യകരമായ ശരീരഭാരം കരളിന് ഗുണം ചെയ്യും. അതിനാൽ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.

അഞ്ച്...

പ്രമേഹം, കൊളസ്ട്രോൾ, കരൾ രോ​ഗങ്ങൾ എന്നിവ നേരത്തേ കണ്ടെത്തുന്നതിന് പതിവ് മെഡിക്കൽ ചെക്കപ്പുകൾ ശീലമാക്കുക. 

കരള്‍ തകരാറിലാണെങ്കില്‍ ശരീരം നൽകുന്ന ഏഴ് സൂചനകൾ

Latest Videos
Follow Us:
Download App:
  • android
  • ios