World kidney cancer day: കിഡ്നി ക്യാന്‍സറിന് പിന്നിലെ കാരണങ്ങളെയും ശരീരം നല്‍കുന്ന സൂചനകളെയും തിരിച്ചറിയാം
കിഡ്നി ക്യാൻസർ സാധാരണയായി വൃക്കയ്ക്കുള്ളിലെ ട്യൂമർ ആയാണ് തുടങ്ങുന്നത്. ശേഷം രക്തം ഫിൽട്ടർ ചെയ്യാനുള്ള വൃക്കകളുടെ കഴിവിനെ അവ ബാധിക്കും.
മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം അവതാളത്തിലാകാം. ക്യാന്‍സര്‍ പോലും വൃക്കയെ ബാധിക്കാം. കിഡ്നി ക്യാൻസർ സാധാരണയായി വൃക്കയ്ക്കുള്ളിലെ ട്യൂമർ ആയാണ് തുടങ്ങുന്നത്. ശേഷം രക്തം ഫിൽട്ടർ ചെയ്യാനുള്ള വൃക്കകളുടെ കഴിവിനെ അവ ബാധിക്കും.
പുകവലി, അമിത വണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കരോഗത്തിന് കാലങ്ങളായി ചികിത്സ തേടുന്നവര്‍ എന്നിവയാണ് കിഡ്നി ക്യാന്‍സര്‍ സാധ്യത കൂട്ടുന്നത്.
ലക്ഷണങ്ങള്‍...
മൂത്രത്തില്‍ രക്തം കാണപ്പെടുക, മൂത്രം പിങ്കോ ചുവപ്പോ നിറത്തില്‍ കാണപ്പെടുക, വയറിലെ മുഴ, വൃക്കയില്‍ മുഴ, വൃഷണസഞ്ചിയിലെ വീക്കം, നടുവേദന, വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, ക്ഷീണം, പനി എന്നിവയൊക്കെ വൃക്കയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം. കിഡ്നി ക്യാന്‍സര്‍ മൂലം ചിലരില്‍ രക്തസമ്മര്‍ദ്ദം ഉയരാനും വിളര്‍ച്ച ഉണ്ടാകാനും അസ്ഥി വേദന ഉണ്ടാകാനും സാധ്യതയുണ്ട്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ലിവർ സിറോസിസ് രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍