World Hypertension Day 2023 : ലോക രക്തസമ്മർദ്ദ ദിനം ; ഉപ്പാണ് പ്രധാന വില്ലൻ, കൂടുതലറിയാം
രക്തസമ്മർദ്ദം ഉയരുന്നതിനെ ഹൈപ്പർ ടെൻഷൻ എന്നും കുറയുന്നതിനെ ഹൈപ്പോ ടെൻഷൻ എന്നും പറയുന്നു.
ഉയർന്ന രക്തസമ്മർദ്ദം ശരീരം കാണിക്കുന്ന പല ലക്ഷണങ്ങളും പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്. ഏറെ വൈകിയാണ് പലരും ഇത് തിരിച്ചറിയുന്നത്.
'കൃത്യമായി അളക്കുക, നിയന്ത്രിക്കുക, കൂടുതൽ കാലം ജീവിക്കുക...' മെയ് 17 ലോക ഹൈപ്പർടെൻഷൻ ( രക്തസമ്മർദ്ദം) ദിനം ഡോ.മുഹമ്മദ് അസ്‌ലം വാണിയമ്പലം എഴുതുന്നു.
ജീവിത ശൈലീരോഗങ്ങളുടെ പറുദീസയായി നമ്മുടെ നാട് മാറികഴിഞ്ഞു. പ്രമേഹം, രക്തസമ്മർദ്ദം, അമിതവണ്ണം തുടങ്ങി രോഗികളുടെ എണ്ണം അനുദിനം ഏറി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ലോക രക്തസമ്മർദ്ദദിനം (world Hypertension day ) കടന്നുവരുന്നത്.
രക്താതിമർദ്ദത്തിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും മെയ് 17 ന് ആചരിക്കുന്ന ഒരു ആഗോള സംരംഭമാണ് ലോക ഹൈപ്പർടെൻഷൻ ദിനം. ഈ വർഷത്തെ ലോക രക്തസമ്മർദ്ദ ദിനത്തിൻറെ തീം രക്തസമ്മർദ്ദം കൃത്യമായി അളക്കുക, ഇത് നിയന്ത്രിക്കുക,കൂടുതൽ കാലം ജീവിക്കുക എന്നതാണ്. (Measure Your Blood Pressure Accurately, Control It, Live Longer)
'സൈലൻറ് കില്ലർ' എന്നറിയപ്പെടുന്ന രക്തസമ്മർദ്ദം പലപ്പോഴും രോഗികൾ തിരിച്ചറിയപ്പെട്ടാതെ പോകുന്നുണ്ട്. ഏറെ വൈകിയാണ് പലരും ഇത് തിരിച്ചറിയുന്നത്.2025 ആകുമ്പോഴേക്കും ഇന്ത്യയിൽ 213.5million രക്തസമ്മർദ്ദമുള്ള രോഗികൾ ഉണ്ടാവുമെന്നാണ് കണക്ക്. ഇത് 2000ത്തിൽ 118.2 മില്യൺ ആയിരുന്നു എന്നോർക്കണം.
ലോകത്തിലെ ഏറ്റവും അധികം ആളുകളുടെ മരണകാരണമാകുന്ന ഹൃദോഗത്തിന്റെ ഏറ്റവും വലിയകാരണക്കാരൻ രക്തസമ്മർദ്ദമാണെന്ന് ഓർക്കുക. സാധാരണ 35-40 വയസിലാണ് ഇത് കാണപ്പെടുന്നുവെങ്കിലും നമ്മുടെമാറിയ ജീവിത ശൈലിയും വ്യായാമ കുറവും ഭക്ഷണ നിയന്ത്രണമില്ലായ്മയും അമിത രക്തസമ്മർദ്ദത്തിലേക്കും ഹൃദ്രോഗങ്ങളിലേക്കും ഇന്ന് ചെറുപ്രായത്തിൽ തന്നെ വരാനുള്ള സാഹചര്യം നമ്മുടെ മുന്നിലുണ്ട്.
സാധാരണ ഹൃദയം ധമനികൾ വഴിയാണ് രക്തം പമ്പ് ചെയ്യുന്നത്.ഒരു മിനിറ്റിട്ടിൽ' 70തവണയാണ് ഹൃദയം പമ്പ് ചെയ്യുന്നത്.രക്തസമ്മർദ്ദത്തിന്റെ അളവ് 120/80 നേക്കാൾ അധികമാണെങ്കിൽ ഇത് ശരീരത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.
നിങ്ങളുടെ ഹൃദയ ധമനികളിലൂടെ രക്തം അമിതമായി പമ്പ് ചെയ്യേണ്ടി വരുമ്പോൾ സമ്മർദ്ദം വർദ്ധിക്കുകയും ഇത് കൂടുതൽ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദത്തിന്റെ സാധാരണ നില 120/80 ൽ താഴെയാണ്. 140/90 ന് മുകളിലാണെങ്കിൽ ഹൈപ്പർ ടെൻഷൻ സ്ഥിരീകരിക്കാം.
രക്തസമ്മർദ്ദം ഉയരുന്നതിനെ ഹൈപ്പർടെൻഷൻ എന്നും കുറയുന്നതിനെ ഹൈപ്പോടെൻഷൻ എന്നും പറയുന്നു.
ഉയർന്ന രക്ത സമ്മർദ്ദം ശരീരം കാണിക്കുന്ന പല ലക്ഷണങ്ങളും പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്. ഏറെ വൈകിയാണ് പലരും ഇത് തിരിച്ചറിയുന്നത്.
ശരീരം കാണിക്കുന്ന പ്രധാന ലക്ഷണങ്ങൾ നോക്കാം...
1. തലവേദന
വിട്ടുമാറാത്ത തലവേദന,ഇടക്കിടെയുള്ള തലക്കൊരു ഭാരം പോലെയുള്ള അവസ്ഥ , മിടിക്കുന്ന തലവേദന,ചർദ്ദിക്കാൻ വരുന്ന അവസ്ഥ, ക്ഷീണം ഉണർവില്ലായ്മയൊക്കെ പ്രാഥമിക ലക്ഷണങ്ങളായേക്കാം, തലവേദനക്ക് മറ്റു കാരണങ്ങളുണ്ടെങ്കിലും പ്രഷർമൂലമല്ലെന്ന് ഉറപ്പ്വരുത്തുക
2. ക്ഷീണം, തലകറക്കം, തലക്ക്പെരുപ്പം, ആശയകുഴപ്പം
രക്തസമ്മർദ്ദം കൂടുമ്പോൾ തലച്ചോറിലേക്ക് ശരിയായി രക്തം എത്താതിരിക്കുന്നത് മൂലംതലകറക്കം, കൺഫ്യൂഷൻ ഒക്കെ ഉണ്ടായേക്കാം.
3. കാഴ്ചയിൽ ഉള്ള മങ്ങൽ
ഉയർന്ന രക്തസമ്മർദ്ദം കണ്ണിനുള്ളിലെ മർദം വർദിപ്പിക്കുന്നതിനാൽ കാഴ്ചയിൽ മങ്ങൽ അനുഭവപ്പെടും.
4. മൂക്കിൽ രക്തസ്രാവം
പല കാരണങ്ങൾകൊണ്ട് മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാവാം. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.
5.ഇടക്കിടെ നെഞ്ചുവേദന,നെഞ്ചിൽഭാരം
6 ശ്വാസംമുട്ടൽ,ക്ഷീണം
7.ചെവിയിൽ മൂളൽ, മുഴക്കം
8.നടക്കുമ്പോൾ കിതപ്പ്
ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ തുടക്കത്തിലേ കൃത്യമായി മനസിലാക്കിയാൽ ശരിയായി ജീവിതശൈലി ക്രമീകരിക്കാനും രക്തസമ്മർദ്ദത്തെ തുടക്കത്തിലേ പിടിച്ചു കെട്ടാനും സാധിക്കും.
ഉപ്പാണ് വില്ലൻ...
രക്തസമ്മർദ്ദത്തിലെ വില്ലൻ ആരെന്ന് ചോദിച്ചാൽ നമ്മുടെ ഉപ്പ്തന്നെ!! ഉപ്പിന്റെ ഉപയോഗം വളെരെ കൂടുതലാണ് ഇന്ത്യയിൽ. അച്ചാർ, ചമ്മന്തി,കറികൾ,പപ്പടം തുടങ്ങി നമ്മൾ ഉപ്പ് ധാരാളം ഉപയോഗിച്ച് വരുന്നു. ഇതിൽ ശ്രദ്ധകൊടുത്തിലെങ്കിൽ ഈ നിശബ്ദ കൊലയാളി നമ്മളേയും കീഴ്പ്പെടുത്തും, ആരോഗ്യമുള്ള രക്തസമ്മർദ്ദമില്ലാത്ത ഒരാൾക്ക് മാക്സിമം 2,300 മില്ലിഗ്രാം ഉപ്പാണ് കഴിക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
ഏകദേശം ഒരു ദിവസത്തെ മുഴുവൻ ഭക്ഷണത്തിൽ 1ടേബിൾ സ്പൂൺ ഉപ്പാണ് അനുവദനീയം; എന്നാൽ വിവിധ ഭക്ഷണപദാർത്ഥങ്ങളിൽ ഉപ്പേരി,തോരൻ,പപ്പടം,അച്ചാർ,മൽസ്യമാംസാധികൾ, തുടങ്ങി വിവിധ ഭക്ഷണങ്ങളിൽ ഇതിൻറെയൊക്കെ ഇരട്ടിയാണ് നമ്മുടെ ഉപ്പിന്റെ ഉപയോഗം എന്നാണ് കണക്കുകൾ പറയുന്നത്.
ഇനി രക്തതിസമ്മർദ്ദമുള്ളവരിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിഷ്കർഷിക്കുന്നത് 1500 മില്ലിഗ്രാമിൽ ഒരു ദിവസത്തെ ഉപ്പിന്റെ ഉപയോഗം കൂടരുത് എന്നാണ്. ഈ അളവിൽ ഉപ്പിന്റെ ഉപയോഗം കുറച്ചാൽ രക്തസമ്മർദ്ദം ശരിയായികുറക്കാനും ഹൃദോഗങ്ങൾ വരുന്നത് തടയാനും സാധിക്കുമെന്നോർക്കുക. വിവിധ ഭക്ഷണ പദാർത്ഥങ്ങളിൽ പ്രത്യേകം പ്രത്യേകം ഉപ്പിടുന്നത് ഒഴിവാക്കി വീട്ടിൽ രക്തസമ്മർദമുള്ളവർക്ക് ഉപ്പിടാതെ മാറ്റിവെക്കുന്നത് നല്ലതായിരിക്കും.
ഭക്ഷണത്തിൽ നിയന്ത്രണം വരുത്താൻ മലയാളിക്ക് മടിയാണ്. ഒരുഗുളിക കൂടുതൽ ഒരെണ്ണം കുടിച്ചാലുംവേണ്ടില്ല, ഭക്ഷണത്തിൽ വിട്ടു വീഴ്ചക്കില്ല എന്നാണ് പലരുടേയും വിചാരം, ഇത് ശരിയായ ധാരണയല്ല എന്നോർക്കുക, ജീവിതശൈലി ക്രമീകരണവും വ്യായാമങ്ങളും നിർദ്ദേശിക്കപ്പെടുന്നിടത് അതിൻറെ റോൾ ഒരു മരുന്നും പകരമാവില്ല എന്നോർക്കുക.
അതുകൊണ്ട് നിങ്ങളുടെ രക്തസമ്മർദ്ദം ഇടക്കിടെ പരിശോധിക്കുക, വീട്ടിൽ നിന്ന് തന്നെ പരിശോധിക്കാവുന്ന സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ടല്ലോ, രക്തസമ്മർദ്ദം കൂടുതലാണെന്ന് കണ്ടാൽ അടുത്തുള്ള ഡോക്ടറെ കാണുക.. ആയുരാരോഗ്യം നിലനിർത്തുക...
ലേഖനം എഴുതിയത്...
ഡോ.മുഹമ്മദ് അസ്‌ലം വാണിയമ്പലം
ചീഫ് കൺസൾട്ടന്റ് :
മെഡികെയർ ഹോമിയോപ്പതിക് മെഡിക്കൽ സെന്റർ, വാണിയമ്പലം
Ph:9188303203
draslamvnb@gmail.com
ഹൈപ്പര്‍ടെന്‍ഷനും ഹൃദയ സംബന്ധമായ അസുഖങ്ങളും; നിങ്ങള്‍ അറിയേണ്ടത്...