ഒന്നിലധികം ലൈംഗിക പങ്കാളികൾ, പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്, കൂടിയ പട്ടികയിൽ കേരളവും

രാജ്യത്ത് ലൈംഗിക പങ്കാളികളായി ഒന്നിലധികം പേരുള്ളത് പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണെന്ന് സർവേ ഫലം.

Women Have More Sex Partners Than Men In 11 States UTs  Survey

ദില്ലി: രാജ്യത്ത് ലൈംഗിക പങ്കാളികളായി ഒന്നിലധികം പേരുള്ളത് പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണെന്ന് സർവേ ഫലം.  2019 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ രാജ്യത്തെ 28 സംസ്ഥാനങ്ങളിലേയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേയും 707 ജില്ലകൾ കേന്ദ്രീകരിച്ച്  നടത്തിയ  ദേശീയ കുടുംബാരോഗ്യ സർവേയിലാണ് ഇക്കാര്യം പറയുന്നത്.  കേരളമടക്കമുള്ള 11 സംസ്ഥാനങ്ങളിലും  കേന്ദ്ര ഭരണ പ്രദേശങ്ങളിൽ  ശരാശരി സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികളുണ്ടെന്നും സർവേ പറയുന്നു. 

എന്നാൽ  ഭാര്യയോ പങ്കാളിയോ ആയി ഒരാൾ ഉള്ളവർ, മറ്റുള്ളവരുമായി  ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളെക്കാൾ കൂടുതലാണ്. നാല് ശതമാനം പുരുഷൻമാരാണ് ഇത്തരത്തിൽ ഭാര്യയോ പങ്കാളിയോ ഉണ്ടായിരിക്കെ  മറ്റുള്ളവരുമായി ലൈംഗിക ബന്ധം പുലർത്തിയത്. എന്നാൽ ഭർത്താവോ പങ്കാളിയോ ഇരിക്കെ മറ്റൊരാളുമായി ലൈംഗിക ബന്ധം പുലർത്തിയ സ്ത്രീകൾ 0.5 ശതമാനം മാത്രമാണ്.  

1.1 ലക്ഷം സ്ത്രീകളിലും ഒരു ലക്ഷം പുരുഷൻമാരിലും നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്ത്രീകളുടെ ശരാശരി ലൈംഗിക പങ്കാളികളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണെന്നാണ് സർവേ വ്യക്തമാക്കുന്നത്.

Read more: ഒറിജിനലിനെ വെല്ലും മുക്കുപണ്ടം, ഉരച്ചാലും പിടികിട്ടാത്ത നിർമാണം: മൂന്ന് കോടിയുടെ തട്ടിപ്പ്

കേരളം,  രാജസ്ഥാൻ, ഹരിയാന, ചണ്ഡീഗഡ്, ജമ്മു കശ്മീർ, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഒന്നിലധികം പങ്കാളികളുള്ള സ്ത്രീകൾ കൂടുതൽ ഉള്ള ഇടങ്ങൾ. ഇതിൽ ഏറ്റവു കൂടുതൽ ശരാശരി രാജസ്ഥാനിലാണ്. 3.1 ലൈംഗിക പങ്കാളികളാണ് രാജസ്ഥാനിലെ സ്ത്രീകൾക്ക് ഉള്ളതെങ്കിൽ. ഇവിടെ പുരുഷന്മാർക്ക് ഇത് 1.8 ആണെന്നും സർവേ വ്യക്തമാക്കുന്നു.  നയ രൂപീകരണത്തിനു, ഫലപ്രദമായ പദ്ധതി നടപ്പാക്കലിനും ഉപയോഗപ്രദമായ, സാമൂഹിക-സാമ്പത്തികവും മറ്റ് പശ്ചാത്തല സവിശേഷതകളും അടിസ്ഥാനമാക്കിയുള്ള വിവരവും ദേശീയ സർവേ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

Read more:  റീല്‍സിനായി റോഡിലിരുന്ന് മദ്യപിച്ച ഇൻസ്റ്റഗ്രാം താരത്തിനെതിരെ അറസ്റ്റ് വാറണ്ട്

Latest Videos
Follow Us:
Download App:
  • android
  • ios