18 കിലോ കുറയ്ക്കാൻ സഹായിച്ചത് നാല് കാര്യങ്ങൾ ; വെയ്റ്റ് ലോസ് സീക്രട്ട് പങ്കുവച്ച് യുവതി

11 മാസം കൊണ്ടാണ് 18 കിലോ കുറച്ചതെന്നും യുവതി പോസ്റ്റിൽ പറയുന്നു. വണ്ണം കുറയ്ക്കുന്നതിന് ക്ഷമയാണ് പ്രധാനമായി വേണ്ടതെന്നും അവർ പറയുന്നു. 

woman loses 18 kg in one year share weight loss tips

വണ്ണം കുറച്ചവരുടെ വെയ്റ്റ് ലോസ് ടിപ്സുകളെ കുറിച്ച് അറിയാൻ നിങ്ങൾ ഏറെ താൽപര്യമുണ്ടാകും. അത്തരത്തിലൊരു വെയ്റ്റ് ലോസ് സീക്രട്ടാണ് മാഡി സേ എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ യുവതി പങ്കുവച്ചിരിക്കുന്നത്. നാല് കാര്യങ്ങളിലൂടെ ഭാരം കുറയ്ക്കാമെന്നാണ് യുവതി പോസ്റ്റിൽ പറയുന്നത്.

11 മാസം കൊണ്ടാണ് 18 കിലോ കുറച്ചതെന്നും യുവതി പോസ്റ്റിൽ പറയുന്നു. പോഷകാഹാരം, വ്യായാമം, മാനസികാരോഗ്യം എന്നിവ ഭാരം കുറയ്ക്കുന്നതിന് എത്രത്തോളം സഹായിച്ചുവെന്നും അവർ പോസ്റ്റിൽ പറയുന്നു. ശരിയായ മനോഭാവവും ദിനചര്യയിലൂടെയും ക്രമേണയും സുസ്ഥിരമായുമായി ശരീരഭാരം കുറയ്ക്കാൻ കഴിയുമെന്ന് യുവതി പറയുന്നു.

ഒന്ന്

പേശി വളർത്തുന്നതിനും ഉപാപചയം വർദ്ധിപ്പിക്കുന്നതിനുമായി കാർഡിയോ വ്യായാമം പതിവാക്കിയിരുന്നു. കാർഡിയോ വ്യായാമം ചെയ്യുന്നത്  കലോറി കാര്യക്ഷമമായി എരിച്ചുകളയാൻ സഹായിക്കുകയും മൊത്തത്തിലുള്ള ഫിറ്റ്നസിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

രണ്ട്

ദിവസവും മൂന്ന് ലിറ്റർ വെള്ളം കുടിച്ചിരുന്നതായി അവർ പോസ്റ്റിൽ പറയുന്നു. വെള്ളം കുടിക്കുന്നത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കും. ഇത് കുറച്ച് ഭക്ഷണം കഴിക്കാനും കുറച്ച് കലോറി ഉപഭോഗം ചെയ്യാനും ഇടയാക്കും. വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. 

മൂന്ന്

80 ശതമാനം പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നതിന് സഹായിക്കുന്നു. 20 ശതമാനം പ്രിയപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുന്നതിന് മാറ്റിവച്ചു. ഇങ്ങനെ ചെയ്യുന്നത് അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കും. 

നാല്

ഓരോ 10 ദിവസത്തിലും ഫോട്ടോകൾ എടുക്കുക എന്തെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും പരിശോധിക്കും. പതിവായി ഫോട്ടോ എടുക്കുന്നത് ശരീരത്തിലെ മാറ്റങ്ങൾ കണ്ടെത്തുന്നതിനും ആത്മവിശ്വാസം കൂട്ടുന്നതിനും സഹായിക്കുന്നു. വണ്ണം കുറയ്ക്കുന്നതിന് ക്ഷമയാണ് പ്രധാനമായി വേണ്ടതെന്നും അവർ പറയുന്നു. 
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @madyy_tsey

Latest Videos
Follow Us:
Download App:
  • android
  • ios