കടുത്ത തലവേദന; യുവതിയുടെ തലച്ചോറില്‍ ശസ്ത്രക്രിയ ചെയ്ത് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.!

പാരസൈറ്റ് ഇന്‍ഫക്ഷന്‍ പരിശോധന പൊസറ്റീവ് അയതോടെ തലച്ചോറില്‍ വളരുന്ന ജീവിയെ സംബന്ധിച്ച് മനസിലാക്കിയ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. 

Woman has live six inch worm removed from her brain by doctors

നാന്‍ജിയാംഗ്: തലവേദനയുമായി എത്തിയ യുവതിയുടെ തലയില്‍ നിന്നും നീക്കം ചെയ്ത വസ്തു കണ്ട് ഞെട്ടിയിരിക്കുകയാണ് ചൈനീസ് മെഡിക്കല്‍ രംഗം. സിയാവോ ഹീ എന്ന യുവതിയുടെ തലച്ചോറില്‍ നിന്നാണ് നാന്‍ജിയാംഗിലെ ഗുലോവോ ആശുപത്രിയിലെ മെഡിക്കല്‍ സംഘം 6 ഇഞ്ച്  നീളമുള്ള വിരയെ കണ്ടെത്തിയത്. ആദ്യം അപസ്മാര ലക്ഷണം കാണിച്ചതോടെയായിരുന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കടുത്ത തലവേദനയും യുവതിയിലുണ്ടായി.

തുടര്‍ന്ന് നടത്തിയ പാരസൈറ്റ് ഇന്‍ഫക്ഷന്‍ പരിശോധന പൊസറ്റീവ് അയതോടെ തലച്ചോറില്‍ വളരുന്ന ജീവിയെ സംബന്ധിച്ച് മനസിലാക്കിയ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഡോക്ടര്‍മാര്‍ നീക്കം ചെയ്ത വിര ഒരു പാത്രത്തില്‍ ഇപ്പോഴും ജീവനോടെ പുളയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഒട്ടും വൃത്തിയില്ലാത്ത പകുതി വേവിച്ച മാംസം കഴിച്ചതാണ് വിര യുവതിയുടെ ശരീരത്തിലെത്താന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ചിലപ്പോള്‍ ഇത്തരം വിരകള്‍ മസ്തിഷ്‌കത്തില്‍ മുറിവേല്‍പ്പിക്കുകയും ബ്ലീഡിങ്ങിനു കാരണമാകുകയും ചെയ്യുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ  ഡോക്ടര്‍ ഡായ് വെയ്  പറഞ്ഞു. '10 സെന്റീമീറ്ററായിരിക്കും വിരയുടെ വലിപ്പമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പുറത്തെടുത്തപ്പോള്‍ ഏതാണ്ട് ആറ് ഇഞ്ച് വലിപ്പമുണ്ടായിരുന്നു. ന്യൂഡില്‍ പോലെ വെളുത്ത നിറത്തിലായിരുന്നു വിരയെന്നും ഡോക്ടര്‍ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios