കാൻസർ രോഗികൾ കൂൺ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

കുറഞ്ഞ കലോറിയും പോഷക ഗുണങ്ങൾ നിറഞ്ഞ പച്ചക്കറിയാണ്  കൂൺ. വിറ്റാമിനുകൾ (ബി വിറ്റാമിനുകൾ, വിറ്റാമിൻ ഡി), ധാതുക്കൾ (സെലിനിയം, കോപ്പർ) തുടങ്ങിയ അവശ്യ പോഷകങ്ങൾ കൂണിൽ അടങ്ങിയിരിക്കുന്നു.

why cancer patients are told to eat mushrooms

കാൻസർ എല്ലാവരും പേടിയോടെ കാണുന്ന രോ​ഗമാണ്. കാൻസർ രോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരിയാണെന്ന് പഠനങ്ങൾ പറയുന്നു. കാൻസർ രോ​ഗികൾ ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക. അർബുദം ബാധിച്ചവർ കൂൺ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തണമെന്ന് വിദ​ഗ്ധർ പറയുന്നു. 

കൂണിലെ ഇമ്മ്യൂണോമോഡുലേറ്ററി സംയുക്തം കൂടുതൽ ​ഗുണങ്ങൾ നൽകുന്നു. കൂണിൽ ബീറ്റാ-ഗ്ലൂക്കൻസ് അടങ്ങിയിട്ടുണ്ട്. ഒരു തരം പോളിസാക്രറൈഡ്. ഇത് രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുന്ന കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ പോലുള്ള ചികിത്സകൾക്ക് വിധേയരായ കാൻസർ രോഗികൾക്ക് ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുന്നത് അവരുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കും.

വിട്ടുമാറാത്ത വീക്കം പലപ്പോഴും കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് രോഗത്തിന്റെ പുരോഗതിക്ക് കാരണമാകും. ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ട്രൈറ്റെർപെനോയിഡുകൾ, പോളിസാക്രറൈഡുകൾ തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങൾ കൂണുകളിൽ അടങ്ങിയിട്ടുണ്ട്. 

സെലിനിയം, വിറ്റാമിൻ സി, വിവിധ പോളിഫെനോൾസ് എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് കൂണുകൾ. ആന്റിഓക്‌സിഡന്റ് പ്രതിരോധം നൽകുന്നതിലൂടെ കാൻസർ ചികിത്സകളോ മറ്റ് ഘടകങ്ങളോ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിക്കാൻ കൂൺ സഹായിച്ചേക്കാം.

reishi, cordyceps തുടങ്ങിയ ചില കൂണുകൾ അഡാപ്റ്റോജനുകളായി കണക്കാക്കപ്പെടുന്നു. സമ്മർദങ്ങളുമായി പൊരുത്തപ്പെടാനും സന്തുലിതാവസ്ഥ നിലനിർത്താനും ശരീരത്തെ സഹായിക്കുന്ന പദാർത്ഥങ്ങളാണ് അഡാപ്റ്റോജനുകൾ. അഡാപ്റ്റോജെനിക് കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് സഹായിക്കുന്നു.

കുറഞ്ഞ കലോറിയും പോഷക ഗുണങ്ങൾ നിറഞ്ഞ പച്ചക്കറിയാണ്  കൂൺ. വിറ്റാമിനുകൾ (ബി വിറ്റാമിനുകൾ, വിറ്റാമിൻ ഡി), ധാതുക്കൾ (സെലിനിയം, കോപ്പർ) തുടങ്ങിയ അവശ്യ പോഷകങ്ങൾ കൂണിൽ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ പ്രവർത്തനം ഉൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ ഗട്ട് മൈക്രോബയോട്ട നിർണായക പങ്ക് വഹിക്കുന്നു. ഷൈറ്റേക്ക്, മൈടേക്ക് പോലുള്ള ചില കൂണുകളിൽ ആരോഗ്യകരമായ ഗട്ട് മൈക്രോബയോട്ടയെ പിന്തുണയ്ക്കാൻ കഴിയുന്ന നാരുകളും പ്രീബയോട്ടിക്സും അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കൂ, ഈന്തപ്പഴം വെള്ളത്തിൽ കുതിർത്തു കഴിച്ചാൽ...

 

 

Latest Videos
Follow Us:
Download App:
  • android
  • ios