വാക്സിന്‍ വിതരണത്തില്‍ തുല്യത ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന
ത്രിദിന ലോകാരോഗ്യസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടെഡ്രോസ് അഥനോം ഗബ്രിയേസസ്.
കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ തുല്യത ഉറപ്പാക്കണമെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ്. ബെര്‍ലിനില്‍ നടന്ന ത്രിദിന ലോകാരോഗ്യസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജ്യങ്ങള്‍ അവരുടെ സ്വന്തം പൗരന്മാര്‍ക്ക് ആദ്യം വാക്‌സിന്‍ വിതരണം ചെയ്ത് സംരക്ഷണമൊരുക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ വാക്‌സിന്‍ പുറത്തിറങ്ങുമ്പോള്‍ അത് ഫലപ്രദമായി കൈകാര്യം ചെയ്യണം. ചില രാജ്യങ്ങളിലെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് പകരം എല്ലാ രാജ്യത്തേയും ചിലര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതാണ് അതിനുള്ള മികച്ച വഴി. വാക്‌സിന്‍ ദേശീയത മഹാമാരിയെ വര്‍ധിപ്പിക്കും, അവസാനിപ്പിക്കില്ല'- ടെഡ്രോസ് പറഞ്ഞു.
പൂര്‍ണ ഫലപ്രാപ്തി അവകാശപ്പെടുന്ന വാക്‌സിന്‍ ഇതുവരെ പുറത്തിറങ്ങിയില്ലെങ്കിലും ഇപ്പോള്‍ പരീക്ഷണത്തിലുള്ള പല വാക്‌സിനുകളും വാങ്ങാന്‍ പല രാജ്യങ്ങളും വന്‍തോതില്‍ കരാര്‍ നല്‍കിക്കഴിഞ്ഞു. ഈ ഒരു സാഹചര്യത്തിലാണ് വാക്‌സിന്‍ വിതരണം എല്ലാ രാജ്യങ്ങള്‍ക്കും ഉറപ്പാക്കണമെന്ന ലോകാരോഗ്യസംഘടനേ മേധാവിയുടെ പ്രതികരണം.
Also Read: യുവാക്കള്‍ക്ക് 2022 ആകാതെ വാക്‌സിന്‍ ലഭ്യമാകില്ലെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധി