ഗർഭകാലത്തെ മലബന്ധ പ്രശ്നം അകറ്റുന്നതിന് ചെയ്യേണ്ടത് എന്തൊക്കെ?

ഭക്ഷണക്രമം, മരുന്ന്, വ്യായാമം എന്നിവയിൽ കൂടതൽ നൽകേണ്ട സമയമാണ്. ഗര്‍ഭകാലത്ത് പലതരത്തിലുള്ള അസ്വസ്ഥകൾ അനുഭവപ്പെടാം. മിക്ക ​ഗർഭിണികളെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മലബന്ധം.

what to do to get rid of constipation during pregnancy

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നാണ് ഗർഭകാലം. ഭക്ഷണക്രമം, മരുന്ന്, വ്യായാമം എന്നിവയിൽ കൂടതൽ നൽകേണ്ട സമയമാണ്. ഗർഭകാലത്ത് പലതരത്തിലുള്ള അസ്വസ്ഥകൾ അനുഭവപ്പെടാം. മിക്ക ​ഗർഭിണികളെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മലബന്ധം.

40 ശതമാനം ഗർഭിണികളെ മലബന്ധ പ്രശ്നം അലട്ടുന്നുണ്ടെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ​ഗർഭകാലത്തെ മലബന്ധ പ്രശ്നം അകറ്റുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

ഗർഭകാലത്തെ മലബന്ധം അകറ്റാൻ കൂടുതൽ വെള്ളം കുടിക്കുക. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് മലബന്ധ പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്നു. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് അല്ലെങ്കിൽ 2-3 ലിറ്റർ വെള്ളം കുടിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു. മലവിസർജ്ജനത്തിന്റെ ക്രമം നിയന്ത്രിക്കാൻ ജലാംശം സഹായിക്കുകയും മലം കഠിനമാകുന്നത് തടയുകയും ചെയ്യുന്നു.

രണ്ട്...

ഗർഭകാലത്ത് ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്ന ശീലം വളർത്തിയെടുക്കാൻ ശ്രമിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക. മലബന്ധം അകറ്റാൻ എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് വാഴപ്പഴമോ പേരയ്ക്കയോ കഴിക്കണം.  

മൂന്ന്...

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധം വരാതിരിക്കാൻ സഹായിക്കും. ആദ്യ മാസം മുതൽക്കെ ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നട്സുകൾ കഴിക്കുന്നത് ശീലമാക്കുക. ഇത് ശരീരത്തിന് ധാരാളം പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും കുഞ്ഞിന് നിങ്ങളുടെ ഗർഭപാത്രത്തിൽ പോഷണം ലഭിക്കുകയും ചെയ്യും.  മലവിസർജ്ജനം മെച്ചപ്പെടുത്തുന്നതിന് ബീറ്റ്റൂട്ട്, കാരറ്റ്, കുക്കുമ്പർ എന്നിവയും സാലഡുകളുടെ ഭാഗമായി കഴിക്കണം.

നാല്...

ഗർഭകാലത്തെ മലബന്ധം അകറ്റാൻ പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. തൈരും മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങളും പ്രോബയോട്ടിക്കുകളാൽ സമ്പന്നമാണ്. അവ കുടലിന്റെ ആരോഗ്യകരമായ സസ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ശരീരത്തിലെ ജലാംശം നിലനിറുത്തിക്കൊണ്ട് മലവിസർജ്ജനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

അഞ്ച്...

ഗർഭകാലത്തെ മലബന്ധം അകറ്റാൻ എല്ലാ ദിവസവും വ്യായാമങ്ങൾ ചെയ്യുക. നടത്തം, മറ്റ് ലഘുവായ വ്യായാമങ്ങൾ മലബന്ധപ്രശ്നം അകറ്റുന്നിന് സഹായിക്കും. 

ശീലമാക്കൂ ഉലുവ വെള്ളം ; ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

Latest Videos
Follow Us:
Download App:
  • android
  • ios