എന്താണ് 'ബെല്‍സ് പാള്‍സി'?; തന്‍റെ അനുഭവം പങ്കിട്ട് നടൻ മനോജ്

മുഖം ഒരു വശത്തേക്ക് കോടിപ്പോവുകയും അതുവഴി മുഖത്തിന്‍റെ ചലനങ്ങള്‍ പരിമിതപ്പെടുകയും ചെയ്യുന്നതാണ് ഈ അസുഖത്തിന്‍റെ പ്രധാന പ്രശ്നം. പതിനഞ്ചിനും അറുപതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഇത് ഒരുപോലെ ബാധിക്കാം. എന്തായാലും ഈ രോഗത്തെ കുറിച്ച് മിക്കവര്‍ക്കും കേട്ടറിവ് പോലുമില്ല എന്നതാണ് കഴിഞ്ഞ ദിവസം മിഥുന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ ചര്‍ച്ചകളിലൂടെ വ്യക്തമായിരുന്നത്.

what is bells palsy actor manoj kumar explains hyp

ഇക്കഴിഞ്ഞ ദിവസമാണ് നടനും അവതാരകനുമായ മിഥുൻ രമേശ് താൻ 'ബെല്‍സ് പാള്‍സി' എന്ന രോഗത്തിന് ചികിത്സ തേടുകയാണെന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങളിലൊരാളായ മിഥുന് ഇത്തരത്തിലൊരു പ്രതിസന്ധിയുണ്ടായി എന്നത് വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും മാധ്യമങ്ങളിലുമെല്ലാം ഇടം നേടി.

അപ്പോഴും പക്ഷേ എന്താണ് 'ബെല്‍സ് പാള്‍സി' എന്ന അസുഖമെന്നതില്‍ പലര്‍ക്കും വ്യക്തതയുണ്ടായിരുന്നില്ല. മുഖം ഒരു വശത്തേക്ക് കോടിപ്പോവുകയും അതുവഴി മുഖത്തിന്‍റെ ചലനങ്ങള്‍ പരിമിതപ്പെടുകയും ചെയ്യുന്നതാണ് ഈ അസുഖത്തിന്‍റെ പ്രധാന പ്രശ്നം. 

പതിനഞ്ചിനും അറുപതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഇത് ഒരുപോലെ ബാധിക്കാം. എന്തായാലും ഈ രോഗത്തെ കുറിച്ച് മിക്കവര്‍ക്കും കേട്ടറിവ് പോലുമില്ല എന്നതാണ് കഴിഞ്ഞ ദിവസം മിഥുന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ ചര്‍ച്ചകളിലൂടെ വ്യക്തമായിരുന്നത്.

ഇപ്പോഴിതാ 'ബെല്‍സ് പാള്‍സി' ബാധിക്കുകയും അത് അതിജീവിക്കുകയും ചെയ്ത അനുഭവം ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവയ്ക്കുകയാണ് നടൻ മനോജ് കുമാര്‍. നടി ബീന ആന്‍റണിയുടെ ജീവിതപങ്കാളി കൂടിയാണ് മനോജ്. 

രോഗം ബാധിച്ചപ്പോള്‍ താൻ ശരിക്കും ഭയപ്പെട്ടുപോയി എന്നും, പക്ഷാഘാതമാണെന്നാണ് ആദ്യം കരുതിയതെന്നും മനോജ് പറയുന്നു. 

'ആദ്യം തലയുടെ എംആര്‍ഐ സ്കാനാണ് എടുത്തത്. സ്റ്റിറോയ്ഡ്സും തന്നു. അത് കഴിക്കാൻ പറഞ്ഞു. സത്യത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റാകേണ്ട കാര്യം പോലും ഈ അസുഖത്തിനില്ല. ചെറി കാരണങ്ങളൊക്കെയാണ് ഇതിലേക്ക് നയിക്കുന്നത്. ചെവിയില്‍ വെള്ളം പോവുക, ചെവിക്കകത്തേക്ക് തണുത്ത കാറ്റടിക്കുക, തണുപ്പടിക്കു... അങ്ങനെ പല കാരണങ്ങള്‍. ഇതില്‍ ശരിക്കും ടെൻഷന്‍റെ കാര്യമില്ല....'- മനോജ് പറയുന്നു. 

മനോജിന്‍റെ വീഡിയോ പൂര്‍ണരൂപത്തില്‍ കാണാം...

 

Also Read:- നടന്‍ മിഥുന്‍ രമേശിനെ ബാധിച്ച ബെല്‍സ് പാള്‍സി : പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios