വിറ്റാമിൻ കെയുടെ കുറവ് ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
വിറ്റാമിൻ കെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു വിറ്റാമിനാണ്. ഇത് എല്ലുകളുടെയും ഹൃദയത്തിന്റെയും തലച്ചോറിന്റെയും സുഗമമായ പ്രവർത്തനത്തിന് പ്രധാനമാണ്.
ആരോഗ്യം നിലനിർത്താൻ എല്ലാത്തരം വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന് നൽകേണ്ടത് വളരെ പ്രധാനമാണ്. പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണക്രമം ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, ശരീരത്തിലെ ഏതെങ്കിലും ഒരു വിറ്റാമിന്റെ കുറവ് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം.
വിറ്റാമിൻ കെ ഈ പോഷകങ്ങളിൽ ഒന്നാണ്. ഇതിന്റെ കുറവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ഇത് ശരീരത്തിൽ പല തരത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിൽ ഈ പോഷകത്തിന്റെ കുറവ് തിരിച്ചറിയുകയും ഉടൻ അതിന് പരിഹരാം കണ്ടെത്തേണ്ടതും പ്രധാനമാണ്.
വിറ്റാമിൻ കെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു വിറ്റാമിനാണ്. ഇത് എല്ലുകളുടെയും ഹൃദയത്തിന്റെയും തലച്ചോറിന്റെയും സുഗമമായ പ്രവർത്തനത്തിന് പ്രധാനമാണ്. ശരീരത്തിൽ ഈ പോഷകത്തിന്റെ കുറവ് മൂല വിവിധ തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. ശരീരത്തിലെ വിറ്റാമിൻ കെയുടെ കുറവ് ഉണ്ടായാൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളറിയാം...
1. ചെറിയ മുറിവുകളുണ്ടായാലും അമിത രക്തസ്രാവം
2. മൂക്കിൽ നിന്ന് രക്തം വരിക.
3 അസ്ഥികളുടെ സാന്ദ്രത കുറയുക. ഇത് ഓസ്റ്റിയോപൊറോസിസിന് കാരണമാകും.
4. ഇടയ്ക്കിടെ സന്ധികളിലും അസ്ഥികളിലും വേദന
5. ചെറിയ മുറിവ് വലിയ മുറിവായി മാറുക.
6. മുറിവ് ഉണങ്ങാൻ താമസം വരിക.
7. മോണയിൽ രക്തസ്രാവം
വിറ്റാമിൻ കെയുടെ കുറവ് മൂലം ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ...
ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി)
ആസ്തമ
അലർജി ബ്രോങ്കൈറ്റിസ്.
ശ്വാസകോശത്തിൽ ഉണ്ടാക്കുന്ന ഏതെങ്കിലും തരത്തിലുള്ള രോഗം.
ശ്വാസകോശ ശേഷി കുറയുക.
ശ്വാസകോശത്തിന്റെ ശ്വസന പ്രവർത്തനം കുറയുക.
പപ്പായയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്