പാൻക്രിയാറ്റിക് ക്യാൻസർ; ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുത്...

അമിതമായ മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു. 

What are the symptoms of pancreatic cancer azn

അടിവയറ്റിൽ ആഴത്തിൽ കിടക്കുന്ന ഒരു ദീർഘവൃത്താകൃതിയിലുള്ള അവയവമാണ് പാൻക്രിയാസ്. പാൻക്രിയാസിന് ചുറ്റും അനിയന്ത്രിതമായികോശങ്ങൾ വളരുകയും ഒരു ട്യൂമർ രൂപപ്പെടുകയും ചെയ്യുന്നതാണ് പാൻക്രിയാറ്റിക് ക്യാൻസർ. 

അമിതമായ മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു. പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

അടിവയറ്റിലെ വേദനയാണ് പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ പ്രധാന ലക്ഷണം. പല കാരണങ്ങള്‍ കൊണ്ടും അടിവയറ്റിൽ വേദന ഉണ്ടാകാം. എന്നാല്‍ അടിവയറ്റില്‍ ഒരു അസ്വസ്ഥത തോന്നുകയും പിന്നീട് വേദന കഠിനമാവുകയും അത് പുറകിലേയ്ക്ക് വ്യാപിക്കുകയും ചെയ്താല്‍ നിസാരമായി കാണേണ്ട. 

രണ്ട്...

നടുവേദനയാണ് മറ്റൊരു ലക്ഷണം. പാൻക്രിയാറ്റിക് ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണിത്. ക്യാൻസർ സമീപത്തുള്ള ഞരമ്പുകളിലേക്ക് വ്യാപിക്കുമ്പോഴാണ് നടുവേദന വരുന്നത്. 

മൂന്ന്...

ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍, ചർമ്മത്തിന് മഞ്ഞനിറം, കണ്ണുകളിൽ വെളുത്ത നിറം തുടങ്ങിയവയും  പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാണ്. 

നാല്...

അകാരണമായി ശരീരഭാരം കുറയുന്നതും ഈ രോഗത്തിന്‍റെ സൂചനയാകാം. 

അഞ്ച്...

മലവിസർജ്ജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഒരു ലക്ഷണമാണ്. മലത്തില്‍ നിറം മാറ്റം ഉണ്ടെങ്കില്‍ അതും നിസാരമായി കാണരുത്. 

ആറ്...

മൂത്രത്തിലെ നിറ വ്യത്യാസവും ചിലപ്പോള്‍ സൂചനയാകാം. 

ഏഴ്... 

പെട്ടെന്നുണ്ടാകുന്ന പ്രമേഹവും അത് നിയന്ത്രിക്കാന്‍ കഴിയാത്തതും പാൻക്രിയാറ്റിക് ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നുകരുതി പ്രമേഹമുള്ള എല്ലാവർക്കും പാൻക്രിയാറ്റിക് ക്യാൻസർ വരാനുള്ള സാധ്യത ഇല്ല.

എട്ട്...

ഭക്ഷണം കഴിച്ചയുടൻ ഓക്കാനവും ഛർദിയും അനുഭവപ്പെടുന്നതും ഒരു ലക്ഷണമാകാം. ചിലരില്‍ ഗ്യാസിന്‍റെ പ്രശ്നവും വയര്‍ വീര്‍ത്തിരിക്കാനും സാധ്യതയുണ്ട്. 

ഒമ്പത്...

പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം തോന്നാമെങ്കിലും, ഈ ക്യാന്‍സറിന്‍റെ ലക്ഷണമായും അമിത ക്ഷീണം, ബലഹീനത തുടങ്ങിയവ ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: നടുവേദന ഈ എട്ട് ക്യാൻസറിന്‍റെ ലക്ഷണവുമാകാം...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios