കട്ടൻ ചായ പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

കട്ടൻ ചായയിലെ ഫ്ലേവനോയ്ഡുകൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. 

what are the benefits and harms of drinking black tea

കട്ടൻ ചായ പ്രിയരാണോ നിങ്ങൾ? ദിവസവും ഒരു ​ഗ്ലാസ് കട്ടൻ ചായ കുടിക്കുന്നത് വിവിധ ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ദിവസം കൂടുതൽ ഉന്മേഷത്തോടെയും എനർജിയോടെയുമിരിക്കാൻ ബ്ലാക്ക് ടീ സഹായിക്കും. ബ്ലാക്ക് ടീയിൽ പോളിഫെനോൾ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

കട്ടൻ ചായയിൽ കാണപ്പെടുന്ന ഫ്ലേവനോയ്ഡുകൾ വിസറൽ കൊഴുപ്പ് കുറയ്ക്കുകയും പൊണ്ണത്തടി തടയാൻ സഹായിക്കുകയും ചെയ്യുന്നു. ഉയർന്ന ട്രൈഗ്ലിസറൈഡിൻ്റെ അളവ് പൊണ്ണത്തടിയും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും വർദ്ധിക്കുന്നതിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിൽ ബ്ലാക്ക് ടീ ഉൾപ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായ കൊഴുപ്പിൻ്റെ അളവ് നിലനിർത്താൻ ശരീരത്തെ സഹായിക്കും.

കട്ടൻ ചായയിലെ ഫ്ലേവനോയ്ഡുകൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ബ്ലാക്ക് ടീയിൽ കഫീൻ, എൽ-തിയനൈൻ എന്നിവ അടങ്ങിയിരിക്കുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കാൻ കട്ടൻചായ മികച്ചതാണ്. 

കട്ടൻ ചായ അമിതമായി കുടിച്ചാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ

അമിതമായ കട്ടൻ ചായ ഉപഭോഗം നിർജ്ജലീകരണത്തിന് കാരണമാകും.  ബ്ലാക്ക് ടീയിൽ ഗ്രീൻ ടീയേക്കാൾ ഉയർന്ന കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് വലിയ അളവിൽ കഴിച്ചാൽ നിർജ്ജലീകരണത്തിന് കാരണമാകും. കൂടാതെ, കട്ടൻ ചായയിൽ ടാന്നിൻ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അമിതമായ ഉപഭോഗം വയറ്റിലെ അസ്വസ്ഥതയ്ക്കും ഓക്കാനം ഉണ്ടാക്കുന്നതിനും ഇടയാക്കും. 

കഫീൻ വൃക്കകൾക്ക് നല്ലതാണെങ്കിലും അളവിൽ കൂടുതലായാൽ അത് ദോഷകരവുമാണ്. കഫീൻ രക്തസമ്മർദ്ദത്തെ ബാധിക്കും. ഉയർന്ന അളവിലുള്ള കഫീൻ സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്ന ഓക്‌സലേറ്റാണ് വൃക്കകളെ ഏറ്റവും കൂടുതൽ തകരാറിലാക്കുന്നത്. ഇത് കിഡ്‌നി സ്‌റ്റോണിനും കാരണമാകും. 

ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് ആയുർവേദ ഔഷധങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios