Weight Loss Stories : അന്ന് 86 കിലോ, ഇന്ന് 68 കിലോ ; വെയ്റ്റ് ലോസ് സീക്രട്ട് പങ്കുവച്ച് ശരണ്യ ശ്രീധരൻ

ഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കാൻ തുടങ്ങിയപ്പോൾ ആദ്യം ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ തുടങ്ങി. നാല് ചപ്പാത്തിയിൽ നിന്ന് രണ്ട് ചപ്പാത്തിയിലേക്ക് മാറി. നാല് ദോശയിൽ നിന്ന് രണ്ട് ദോശയിലേക്ക് മാറി. ദിവസവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളം കുടിച്ചിരുന്നു. അച്ചാർ, പപ്പടം, ചായ, കാപ്പി എന്നിവ പൂർണമായും ഒഴിവാക്കിയിരുന്നതായി ശരണ്യ പറഞ്ഞു.

weight loss journey of sharanya sreedharan

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള  വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.

വണ്ണം കൂട്ടാൻ എളുപ്പമാണ്. എന്നാൽ കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പലരും പറയുന്നത്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാരം വളരെ എളുപ്പം കുറയ്ക്കാനാകുമെന്ന് മലപ്പുറം പൊന്മള സ്വദേശി ശരണ്യ ശ്രീധരൻ പറയുന്നു. 18 കിലോയാണ് ശരണ്യ ഒരു വർഷം കൊണ്ട് കുറച്ചത്. വെയ്റ്റ് ലോസ് സീക്രട്ട് പങ്കുവച്ച് ശരണ്യ.

ഹെൽത്തി ഡയറ്റും വ്യായാമവും

ആരോ​ഗ്യകരമായൊരു ഡയറ്റ് പ്ലാനും വ്യായാമവുമാണ് ഭാരം കുറയ്ക്കാൻ സഹായിച്ചതെന്ന് ശരണ്യ പറയുന്നു. കുട്ടിക്കാലം മുതൽക്കേ വണ്ണമുള്ള ആളായിരുന്നു ഞാൻ. പ്ലസ് ടുവിന് പഠിക്കുമ്പോ‌ൾ 86 കിലോയായിരുന്നു ഭാരം. കൊവിഡ് സമയത്താണ് ഭാരം കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. ലോക് ഡൗൺ കാലത്ത് മുഴുവൻ സമയവും വീട്ടിൽ തന്നെയായിരുന്നു. അങ്ങനെ യൂട്യൂബ് നോക്കിയും ഭക്ഷണം നിയന്ത്രിച്ചും തന്നെയാണ് ഭാരം കുറയ്ക്കാനായതെന്നും ശരണ്യ പറഞ്ഞു. 

വ്യായാമം പ്രധാനം 

ഒരു വർഷമെടുത്തു 18 കിലോ കുറയാൻ. പെട്ടെന്ന് കുറയ്ക്കാതെ ആരോ​ഗ്യകരമായ ഡയറ്റ് നോക്കി തന്നെയാണ് ഭാരം കുറച്ചിരുന്നത്. സുംബയും എച്ച്‌ഐഐടി (high intensity workout), യോ​ഗയും തന്നെയാണ് ഭാരം കുറയ്ക്കുന്നതിന് ചെയ്തിരുന്നതെന്നും ശരണ്യ പറഞ്ഞു. ഈ മൂന്ന് വ്യായാമങ്ങളും മാറ്റി മാറ്റി ചെയ്തിരുന്നു. യോ​ഗ ദിവസവും വെെകുന്നേരം അര മണിക്കൂറാണ് ചെയ്തിരുന്നതെന്നും ശരണ്യ പറഞ്ഞു. 

ഭക്ഷണത്തിന്റെ അളവ് കുറച്ചു

ഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കാൻ തുടങ്ങിയപ്പോൾ ആദ്യം ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ തുടങ്ങി. നാല് ചപ്പാത്തിയിൽ നിന്ന് രണ്ട് ചപ്പാത്തിയിലേക്ക് മാറി. നാല് ദോശയിൽ നിന്ന് രണ്ട് ദോശയിലേക്ക് മാറി. ദിവസവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളം കുടിച്ചിരുന്നു. അച്ചാർ, പപ്പടം, ചായ, കാപ്പി എന്നിവ പൂർണമായും ഒഴിവാക്കിയിരുന്നതായി ശരണ്യ പറഞ്ഞു.

അന്ന് ബോഡി ഷെയിമിം​ഗ് നേരിട്ടു 

വണ്ണം ഉണ്ടായിരുന്ന സമയത്ത് ബോഡി ഷെയിമിം​ഗ് നേരിട്ടു. സ്കൂളിൽ ഡാൻസ് പ്രോ​ഗ്രാമുകളിൽ നിന്ന് പോലും മാറ്റിയിട്ടുണ്ട്. മറ്റൊന്ന് വണ്ണം ഉണ്ടായിരുന്ന സമയത്ത് ഡ്രെസ് സെെസ് പ്രധാന പ്രശ്നമായിരുന്നു. എന്റെ അളവിലുള്ള ഡ്രസുകൾ കിട്ടാൻ ഏറെ പ്രയാസമായിരുന്നുവെന്ന് ശരണ്യ പറയുന്നു.

അമിതവണ്ണമാണ് എല്ലാ രോ​ഗങ്ങൾക്കുമുള്ള പ്രധാനപ്പെട്ട അപകടഘടകം എന്നത്. വണ്ണം കുറയ്ക്കണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം. ഇപ്പോൾ വണ്ണം കുറയ്ക്കുന്നത് പിന്നീട് രോ​ഗങ്ങൾ വരാതിരിക്കാൻ സഹായിക്കും. മറ്റൊന്ന്, വർക്കൗട്ട് ചെയ്യാൻ സമയം കിട്ടുന്നില്ലെന്ന് ചിലർ പറയാറുണ്ട്. വ്യായാമം ചെയ്യാൻ നമ്മൾ സമയം കണ്ടെത്തണം. വ്യായാമം ദെെനംദിന ജീവിതത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണെന്നും ശരണ്യ പറയുന്നു. നാലാം വർഷം നിയമ വിദ്യാർത്ഥിനിയാണ് ശരണ്യ ശ്രീധരൻ. 

17 കിലോ കുറച്ചത് ഇങ്ങനെ, വെയ്റ്റ് ലോസ് സീക്രട്ട് പങ്കുവച്ച് കൃഷ്ണപ്രസാദ്

 

Latest Videos
Follow Us:
Download App:
  • android
  • ios