Weight Loss Stories : അന്ന് 80 കിലോ, കുറച്ചത് 23 കിലോ; വെയ്റ്റ് ലോസ് രഹസ്യം പങ്കുവച്ച് കീര്‍ത്തി

രണ്ട് വര്‍ഷം കൊണ്ടാണ് കീര്‍ത്തി 23 കിലോ കുറച്ചത്. കഠിന ശ്രമം കൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിച്ചതെന്ന് പറയുകയാണ് 40-കാരിയായ കീര്‍ത്തി ശ്രീജിത്ത്. 

Weight Loss journey of Keerthi sreejith lost 23 kg in two years

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള  വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.

വണ്ണം കുറയ്ക്കുക എന്നത് പലരെയും പോലെ തിരുവന്തപുരം സ്വദേശിയായ കീര്‍ത്തി ശ്രീജിത്തിനും  ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയും ന്യൂട്രീഷ്യനിസ്റ്റുമായ കീര്‍ത്തി 80 കിലോയിൽ നിന്ന് ഇപ്പോള്‍ 57 കിലോയില്‍ എത്തിനില്‍ക്കുകയാണ്. രണ്ട് വര്‍ഷം കൊണ്ടാണ് കീര്‍ത്തി 23 കിലോ കുറച്ചത്. കഠിന ശ്രമം കൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിച്ചതെന്ന് പറയുകയാണ് 40-കാരിയായ കീര്‍ത്തി ശ്രീജിത്ത്. 

പിസിഒഡിയായിരുന്നു വില്ലന്‍ 

ചെറുപ്പത്തിലെ വണ്ണം ഉള്ള കൂട്ടത്തിലായിരുന്നു. പിന്നീട് പിസിഒഡി പ്രശ്നങ്ങളും ഉണ്ടായിരുന്നു. പിസിഒഡി മൂലം ഗർഭം ധരിക്കാൻ തന്നെ ഏറെ പ്രയാസപ്പെട്ടു. അന്നേ ശരീരഭാരം കുറയ്ക്കാന്‍ ചെറിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. അന്ന് 65 കിലോയായിരുന്നു ഭാരം. ഡയറ്റും വ്യായാമവുമൊക്കെ കൊണ്ട് 10 കിലോയോളം ഭാരം കുറച്ച ശേഷമാണ് ഗര്‍ഭധാരണം നടന്നത്. ഇപ്പോള്‍ രണ്ട് കുട്ടികളുണ്ട്. 

80ല്‍ നിന്ന് 57ലേക്ക്

പ്രസവശേഷമാണ് വീണ്ടും ഭാരം കൂടിയത്. രണ്ട് വര്‍ഷം മുമ്പ് 80 കിലോ ആയിരുന്നു ശരീരഭാരം. അതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും മറ്റ് ബുദ്ധിമുട്ടുകളും അലട്ടിയിരുന്നു. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ പറ്റാത്തതും സങ്കടത്തിലാക്കി. അങ്ങനെയാണ് ഭാരം കുറയ്ക്കണമെന്ന തീരുമാനത്തിലെത്തിയത്.  പെട്ടെന്ന് ശരീരഭാരം കുറയ്ക്കാതെ സമയമെടുത്ത് രണ്ട് വര്‍ഷം കൊണ്ടാണ് 23 കിലോ കുറച്ച് ഇപ്പോള്‍ 57 കിലോയില്‍ എത്തി നില്‍ക്കുന്നത്. 

ഭക്ഷണക്രം ഇങ്ങനെ: 

ചായ, കാപ്പി, പഞ്ചസാര എന്നിവ ഒഴിവാക്കിയിരുന്നു. അതുപോലെ ചോറിന്‍റെ അളവും മറ്റ് അരിയാഹാരത്തിന്‍റെ അളവും കുറച്ചു. അവ പൂര്‍ണമായും ഒഴിവാക്കി എന്ന് പറയാനാകില്ല. എന്നാല്‍ അരിയാഹാരം രാവിലെ മാത്രമാണ് കഴിച്ചിരുന്നത്. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ചെറുചൂടുവെള്ളം കുടിക്കുമായിരുന്നു. ശേഷം ബദാമോ കുതിര്‍ത്ത ഉണക്കമുന്തിരിയോ കഴിച്ചതിന് ശേഷം വർക്കൗട്ട് ചെയ്യുമായിരുന്നു. പ്രാതലിന് അപ്പമോ ദോശയോ കഴിക്കും. ഒപ്പം മുട്ടയുടെ രണ്ട് വെള്ളയോ, പ്രോട്ടീന്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങളോ കാണും. വെള്ളം ധാരാളം കുടിക്കുമായിരുന്നു. ചിയാ സീഡ്, റാഗി തുടങ്ങിയവയൊക്കെ ഇടയ്ക്കൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുമായിരുന്നു. ഇവയൊക്കെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. 

ഉച്ചയ്ക്ക് ഗോതമ്പ് കൊണ്ടുള്ള ദോശയോ ചപ്പാത്തിയോ പുട്ടോ കഴിക്കും. അതിനൊപ്പം ഇലക്കറികളും പച്ചക്കറികളും  മീനോ ചിക്കനോ കാണും. ഇതിനിടയില്‍ വിശന്നാല്‍ നട്സോ ഫ്രൂട്ട്സോ കഴിക്കും. ബേക്കറി ഭക്ഷണങ്ങള്‍, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ എന്നിവ കഴിക്കാറില്ലായിരുന്നു. രാത്രിത്തെ അത്താഴം ഏഴ് മണിക്ക് മുമ്പ് കഴിക്കുമായിരുന്നു. ചപ്പാത്തിയോ സാലഡോ ആയിരിക്കും കഴിക്കുന്നത്. ചില ദിവസങ്ങളില്‍ ചോറ് അളവ് കുറച്ച് കഴിക്കും. കൂടുതല്‍ പച്ചക്കറികളും മറ്റ് ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തുമായിരുന്നു. അതുപോലെ രാത്രി ഗ്രീന്‍ ടീയും കുടിക്കുമായിരുന്നു.  അത്താഴം നേരത്തെ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറില്‍ കൊഴുപ്പ് അടിയുന്നത് തടയാനും സഹായിക്കും. പലരും രാത്രി വൈകി ഭക്ഷണം കഴിക്കുന്നതാണ് വയറു കൂടാനും ശരീരഭാരം വര്‍ധിക്കാനും കാരണമാകുന്നത്.  

Weight Loss journey of Keerthi sreejith lost 23 kg in two years

 

വർക്കൗട്ട് 

രാവിലെ യോഗ ചെയ്യും. അതുപോലെ ദിവസവും മുടങ്ങാതെ ഒരു മണിക്കൂര്‍ എങ്കിലും  വർക്കൗട്ട് ചെയ്യുമായിരുന്നു. ഫ്ലോർ എക്സർസൈസും മെഷീൻ എക്സർസൈസും ചെയ്തിരുന്നു. അടിവയറു കുറയ്ക്കാനുള്ള പ്രത്യേക വ്യായാമമുറകളും ചെയ്യുമായിരുന്നു. 

 

 

Also read: അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഈ പച്ചക്കറികള്‍ ഡയറ്റിൽ ഉൾപ്പെടുത്തൂ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios