Weight Loss Story : അന്ന് 124 കിലോ ; ജിതിൻ കൃഷ്ണൻ വണ്ണം കുറച്ചത് ഇങ്ങനെ
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ മൂന്ന് മാസം കൊണ്ട് 18 കിലോ കുറച്ച ജിതിന്റെ വെയ്റ്റ് ലോസ് ടിപ്സ് നിങ്ങൾക്ക് ഉപകരിക്കും.
ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Story എന്ന് എഴുതാൻ മറക്കരുത്.
തെറ്റായ ജീവിതശെെലിയും അനാരോഗ്യകരമായ ഭക്ഷണരീതിയുമെല്ലാമാണ് ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കുന്നത്. അമിതവണ്ണം ഹൃദ്രോഗം മാത്രമല്ല വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. ഭാരം കുറയ്ക്കണമെന്ന ആഗ്രഹമുണ്ടോ? മൂന്ന് മാസം കൊണ്ട് 18 കിലോ കുറച്ച ജിതിൻ കൃഷ്ണന്റെ വെയ്റ്റ് ലോസ് വിജയകഥ നിങ്ങൾക്ക് ഏറെ പ്രയോജനകരമാകും. 124 കിലോയിൽ നിന്ന് 106 കിലോയിലേക്കുള്ള വെയ്റ്റ് ലോസ് യാത്രയെ കുറിച്ച് ജിതിൻ സംസാരിക്കുന്നു.
അന്ന് 124 കിലോ, ഇന്ന് 106 കിലോ
കഴിഞ്ഞ ഡിസംബറിലാണ് വെയ്റ്റ് ലോസ് യാത്ര തുടങ്ങിയത്. ന്യൂട്രീഷ്യനിസ്റ്റ് പി ടി വിഷ്ണുവിന്റെ ഓൺലെെൻ പ്ലാറ്റ് ഫോമിലൂടെയാണ് ഡയറ്റ് ഫോളോ ചെയ്തിരുന്നത്. ആദ്യമൊരു ഡയറ്റ് ചാർട്ട് ക്യത്യമായി തയ്യാറാക്കി നൽകി. അങ്ങനെ ആ ഡയറ്റ് പിന്തുടർന്നു. 30 ദിവസം കൊണ്ട് തന്നെ മാറ്റം വന്നു തുടങ്ങിയിരുന്നു. 90 ദിവസം കൊണ്ട് നല്ല മാറ്റമാണ് ഉണ്ടായത്. ആദ്യത്തെ ഒരാഴ്ച്ച പ്രയാസം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ക്യത്യമായി തന്നെ ഡയറ്റ് ഫോളോ ചെയ്യാൻ സാധിച്ചുവെന്ന് ജിതിൻ പറയുന്നു.
ഭക്ഷണത്തിൽ ശ്രദ്ധിച്ചത് എന്തൊക്കെ?
ഒരു ദിവസം ആറ് നേരമാണ് ഭക്ഷണം കഴിച്ചിരുന്നത്. പ്രോട്ടീൻ കൂടുതലായുള്ള ഭക്ഷണമാണ് കഴിച്ചിരുന്നത്. 200 ഗ്രാം ചോറ്. 200 ഗ്രാം ചിക്കൻ അങ്ങനെ അളവ് ശ്രദ്ധിച്ചാണ് ഭക്ഷണം കഴിച്ചിരുന്നത്. ആറ് നേരമായി ഭക്ഷണം കഴിച്ചിരുന്നുവെങ്കിലും പിന്നീട് നാല് നേരമൊക്കെ കഴിക്കാൻ പറ്റുകയുള്ളൂ ആയിരുന്നുള്ളൂ. മൂന്ന് ലിറ്റർ വെള്ളം കുടിക്കുമായിരുന്നു. ഓറഞ്ച് ജ്യൂസ്, പിയർ പഴം, ആപ്പിൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ചിക്കൻ എയർ ഫ്രെെ, പാൻ ഫ്രെെ ഇങ്ങനെയാണ് കഴിച്ചിരുന്നത്. വെളിച്ചെണ്ണ, സൺഫ്ളവർ ഓയിൽ എല്ലാം ഒഴിവാക്കിയിരുന്നു. ഒലീവ് ഓയിൽ ചെറുതായി മാത്രം ചേർത്തിരുന്നു. പഞ്ചസാര മൊത്തമായി ഒഴിവാക്കിരുന്നു.
30 ദിവസം കൊണ്ട് 8 കിലോ കുറച്ചു
' ആദ്യത്തെ 30 ദിവസം കൊണ്ട് 8 കിലോ കുറയ്ക്കാൻ സാധിച്ചു. തുടക്കത്തിൽ തന്നെ നല്ല വ്യത്യാസമാണ് വന്നിരുന്നത്. ഓരോ ദിവസവും ഓരോ വർക്കൗട്ടുകളാണ് ചെയ്തിരുന്നത്. മൂന്നോ നാലോ ദിവസം ജിമ്മിൽ പോകാറുണ്ട്. സമയം കിട്ടുമ്പോൾ വീട്ടിലും വ്യായാമം ചെയ്യാറുണ്ട്. ഇപ്പോഴും ഡയറ്റ് തുടരുന്നു. ഭാരം കുറഞ്ഞപ്പോൾ കൂടുതൽ എനർജറ്റിക്കായി ജോലികളെല്ലാം വളരെ എളുപ്പം ചെയ്യാൻ പറ്റുന്നുണ്ട്. മറ്റൊരു കാര്യം ഡ്രെസിന്റെ സെെസിലും മാറ്റം വന്നു തുടങ്ങി..' - ജിതിൻ പറയുന്നു.
ജിതിന്റെ ന്യൂട്രീഷ്യനിസ്റ്റ് വിഷ്ണു ഉല്ലാസ് പറയുന്നത്
തുടക്കത്തിൽ രാവിലെ 15 മിനുട്ട് നേരം വർക്കൗട്ട് വെെകിട്ട് 15 മിനുട്ട് നേരം വർക്കൗട്ട് ജിതിൻ കൊടുത്തിരുന്നു. ആദ്യത്തെ ഒരു മാസം കൊണ്ട് തന്നെ ജിതിന് നല്ല മാറ്റമാണ് വന്നത്. ജിതിൻ ക്യത്യമായി തന്നെ ഡയറ്റ് ഫോളോ ചെയ്തിരുന്നു. ജിതിന്റെ ശരീരത്തിന്റെ ആവശ്യമായ പോഷകങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഡയറ്റാണ് നൽകിയിരുന്നത്. എണ്ണയിലുള്ള ഭക്ഷണങ്ങൾ, പഞ്ചസാര എന്നിവ ജിതിൻ ഒഴിവാക്കി. ജിതിൻ കഴിച്ചിരുന്ന ഭക്ഷണങ്ങളും വ്യായാമങ്ങളുമെല്ലാം ക്യത്യമായി തന്നെ ഫോളോ അപ്പ് ചെയ്തുവെന്ന് ന്യൂട്രീഷ്യന്റെ വിഷ്ണു പറയുന്നു.
ജിതിന്റെ ന്യൂട്രീഷ്യനിസ്റ്റ് വിഷ്ണു ഉല്ലാസ്
85 ശതമാനം ഡയറ്റും 15 ശതമാനം വ്യായാമവുമാണ് ഫാറ്റ് ലോസിന് സഹായിക്കുന്നത്. നമ്മൾ എന്ത് കഴിക്കുന്നു എന്നതാണ് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് പ്രധാനം. നന്നായി വെള്ളം കുടിക്കുകയും പോഷകഗുണങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഹെൽത്തിയായ രീതിയിൽ ഡയറ്റ് നോക്കി ശരീരഭാരം കുറയ്ക്കുകയാണ് വേണ്ടതെന്നും വിഷ്ണു പറയുന്നു.
Read more പഞ്ചസാരയാണ് പ്രധാന വില്ലൻ, 18 കിലോ കുറച്ചത് ഇങ്ങനെ ; നിതീഷ് പറയുന്നു