സ്ത്രീകളുടെ ശ്രദ്ധയ്ക്ക് ; വിറ്റാമിൻ ഡി കുറഞ്ഞാൽ ശരീരത്തിൽ സംഭവിക്കുന്നത്

വിറ്റാമിൻ ഡിയുടെ അളവ് കുറയുമ്പോൾ പ്രകടമാകുന്ന മറ്റൊരു ആരോ​ഗ്യപ്രശ്നമാണ് അമിതക്ഷീണം. എപ്പോഴുമുള്ള ക്ഷീണം ഉറക്കക്കുറവിനും ഇടയാക്കും. വിഷാദം, ഉത്കണ്ഠ, അല്ലെങ്കിൽ മാനസികാവസ്ഥയിലെ മാറ്റങ്ങൾ പോലുള്ള പല മാനസികാരോഗ്യ അവസ്ഥകളും വിറ്റാമിൻ ഡിയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

warning symptoms of vitamin d deficiency in woman

എല്ലാ പോഷകങ്ങളും സ്ത്രീകളുടെ ആരോ​ഗ്യത്തിന് പ്രധാനമാണ്. 30 വയസ് കഴിഞ്ഞാൽ ചില പോഷകങ്ങളുടെ കുറവ് ഉണ്ടാകാം. അതിലൊന്നാണ് വിറ്റാമിൻ ഡി. ശരീരത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ഡി. അസ്ഥികളുടെ ആരോഗ്യം, രോഗപ്രതിരോധ പ്രവർത്തനം എന്നിവയ്ക്ക് വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു. മാനസികാരോഗ്യം നിയന്ത്രിക്കുന്നതിനാൽ വിറ്റാമിൻ ഡിയും പ്രധാനമാണ്.

സ്ത്രീകൾക്ക് ദിവസവും 600-800 IU (15-20 മൈക്രോഗ്രാം) വിറ്റാമിൻ ഡി ആവശ്യമുള്ളതായി വിദ​ഗ്ധർ പറയുന്നു. 
സ്ത്രീകളിൽ വിറ്റാമിൻ ഡിയുടെ കുറവ് ഓസ്റ്റിയോപൊറോസിസ് സാധ്യത കൂട്ടുന്നു. എല്ലുകൾ വളരെ പെട്ടെന്ന് പൊട്ടുന്നതിന് ഇടയാക്കും.

വിറ്റാമിൻ ഡിയുടെ അളവ് 20 ng/mL-ൽ താഴെയുള്ള സ്ത്രീകൾക്ക് സാധാരണ അളവിലുള്ളവരെ അപേക്ഷിച്ച് ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ദി ജേർണൽ ഓഫ് ബോൺ ആൻഡ് മിനറൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രത്യേകിച്ച് ആർത്തവവിരാമ സമയത്ത് അസ്ഥികളുടെ സാന്ദ്രത സ്വാഭാവികമായും കുറയുക ചെയ്യുന്നു.

വിറ്റാമിൻ ഡിയുടെ അളവ് കുറയുമ്പോൾ പ്രകടമാകുന്ന മറ്റൊരു ആരോ​ഗ്യപ്രശ്നമാണ് അമിതക്ഷീണം. എപ്പോഴുമുള്ള ക്ഷീണം ഉറക്കക്കുറവിനും ഇടയാക്കും. വിഷാദം, ഉത്കണ്ഠ, അല്ലെങ്കിൽ മാനസികാവസ്ഥയിലെ മാറ്റങ്ങൾ പോലുള്ള പല മാനസികാരോഗ്യ അവസ്ഥകളും വിറ്റാമിൻ ഡിയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡി വിഷാദരോ​ഗ ലക്ഷണങ്ങൾക്ക് ഇടയാക്കുന്നു. 

വിറ്റാമിൻ ഡിയുടെ കുറവ്  മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് ഇടയാക്കും. അമിതമായി മുടികൊഴിയുന്നുണ്ടെങ്കിൽ ഉടൻ തന്നെ വിറ്റാമിൻ ഡി ടെസ്റ്റ് നടത്തുക.  വിറ്റാമിൻ ഡിയുടെ കുറവ് ആർത്തവചക്രത്തെ ബാധിക്കുകയും പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു.  ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ ലൈംഗിക ഹോർമോണുകളുടെ ഉത്പാദനത്തിന് വിറ്റാമിൻ ഡി സഹായിക്കുന്നു.

ശ്രദ്ധിക്കൂ, കുട്ടികൾക്ക് നെയ്യ് കൊടുക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios