രുചിയും മണവും നഷ്ടപ്പെടുക, ഒപ്പം തലമുടി കൊഴിച്ചിലും വരണ്ട ചര്‍മ്മവും മുഖക്കുരുവും; ഈ പോഷകത്തിന്‍റെ കുറവാകാം

കോശങ്ങളുടെ വളർച്ചയ്ക്കും ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും, മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും, ദഹനം മെച്ചപ്പെടുത്താനും, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്കും സിങ്ക് ആവശ്യമാണ്.  
 

warning signs of zinc deficiency in summer

ശരീരത്തിന് ആവശ്യമായ ഒരു ധാതുവാണ് സിങ്ക്. കോശങ്ങളുടെ വളർച്ചയ്ക്കും ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും,  മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും, ദഹനം മെച്ചപ്പെടുത്താനും, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്കും സിങ്ക് ആവശ്യമാണ്. സിങ്കിന്‍റെ അഭാവം മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ചിലരില്‍ സിങ്കിന്‍റെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാനും, ചര്‍മ്മത്തില്‍ പാടുകളും കുരുവുമൊക്കെ ഉണ്ടാകാനും സാധ്യതയുണ്ട്. മുറിവ് ഉണങ്ങാന്‍ സമയമെടുക്കുന്നതും ചിലപ്പോള്‍ സിങ്കിന്‍റെ അഭാവം മൂലമാകാം. ശരീരത്തില്‍ സിങ്കിന്‍റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും എപ്പോഴും തുമ്മലും ജലദോഷവും, മറ്റ് അലര്‍ജികളും ഉണ്ടാകാനും സാധ്യത ഏറെയാണ്. 

സിങ്കിന്‍റെ കുറവു ദഹനത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. മലബന്ധത്തിനും ഇത് കാരണമാകും. ശരീരത്തില്‍ സിങ്കിന്‍റെ അഭാവം മൂലം വിശപ്പില്ലായ്മയും ശരീര ഭാരം കുറയാനും കാരണമാകും. സിങ്കിന്‍റെ കുറവു കണ്ണുകളുടെ ആരോഗ്യത്തെയും മോശമായി ബാധിക്കാം.
സിങ്കിന്‍റെ കുറവു മൂലം ചിലരില്‍ രുചി നഷ്ടപ്പെടാനും മണം നഷ്ടപ്പെടാനും സാധ്യതയുണ്ട്.സിങ്കിന്‍റെ കുറവു മൂലം ചിലരില്‍ ഓര്‍മ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. കാരണം തലച്ചോറിന്‍റെ ആരോഗ്യത്തിനും സിങ്ക് പ്രധാനമാണ്. സിങ്കിന്റെ കുറവ് കുട്ടികളിലും കൗമാരക്കാരിലും വിളര്‍ച്ചയ്ക്കും കാരണമാകുന്നു. 

സിങ്ക് അടങ്ങിയിരിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:

പയറുവര്‍ഗങ്ങള്‍, നട്സ്, സീഡുകള്‍, പാലുൽപ്പന്നങ്ങള്‍, ചിക്കന്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയില്‍  സിങ്ക് അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: വേനല്‍ക്കാലത്ത് തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios