തൈറോയ്ഡ് കാന്‍സർ ; ഈ 5 ലക്ഷണങ്ങൾ അവ​ഗണിക്കരുത്

തെെറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം, അയഡിൻ അളവ് കുറയുന്നത്, അമിത വണ്ണം, റേഡിയേഷൻ ഏൽക്കുന്നത് എന്നിവ തൈറോയ്ഡ് കാൻസർ ഉണ്ടാകുന്നതിന് കാരണമാകുന്നു. തൈറോയ്ഡ് കാൻസർ പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇത് പലപ്പോഴും 25 നും 65 നും ഇടയിലുള്ളവരിലാണ് കണ്ട് വരുന്നത്. 

warning signs of thyroid cancer

ഇന്ന് മിക്കവരിലും തെെറോയ്ഡ് പ്രശ്നം കണ്ട് വരുന്നു. തൈറോയ്ഡ് രോഗം പോലെ തന്നെ തൈറോയ്ഡ് കാൻസറും (thyroid cancer) ചുരുക്കം ചില ആളുകളിൽ കണ്ട് വരുന്നുണ്ട്. മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന കഴുത്തിലെ ഒരു ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള തൈറോയ്ഡ് ഗ്രന്ഥിയുടെ കോശങ്ങളിൽ നിന്നാണ് തൈറോയ്ഡ് കാൻസർ ഉണ്ടാകുന്നത്.

കഴുത്തിൽ  മുഴ, പരുക്കൻ ശബ്ദം, ഭക്ഷണം ഇറക്കാൻ പ്രയാസം എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. തൈറോയ്ഡ് ഗ്രന്ഥിയിൽ കോശങ്ങൾ വളരുന്നതുമൂലമാണ് കാൻസർ വരുന്നത്. ചിലർക്ക് കഴുത്തിൽ വലിയ ഗോയ്റ്റർ കാണാം. ഇത് കാൻസറിന്റെ സാധ്യത കൂട്ടുന്നു. കുടുംബത്തിൽ പാരമ്പര്യമായി തൈറോയ്ഡ് രോഗം ഉള്ളതും കാൻസർ ഉള്ളവർക്ക് തൈറോയ്ഡ് കാൻസർ വരാൻ സാധ്യത കൂടുന്നതായി വിദ​ഗ്ധർ പറയുന്നു.

തെെറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം, അയഡിൻ അളവ് കുറയുന്നത്, അമിത വണ്ണം, റേഡിയേഷൻ ഏൽക്കുന്നത് എന്നിവ തൈറോയ്ഡ് കാൻസർ ഉണ്ടാകുന്നതിന് കാരണമാകുന്നു. തൈറോയ്ഡ് കാൻസർ പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇത് പലപ്പോഴും 25 നും 65 നും ഇടയിലുള്ളവരിലാണ് കണ്ട് വരുന്നത്. മറ്റൊന്ന്, റേഡിയേഷൻ എക്സ്പോഷർ പ്രത്യേകിച്ച് കുട്ടിക്കാലത്ത്, അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

‌ലക്ഷണങ്ങൾ എന്തൊക്കെ?

1. കഴുത്തിലെ മുഴ അല്ലെങ്കിൽ വീക്കം
2. ശബ്ദത്തിലെ മാറ്റങ്ങൾ
3. വിഴുങ്ങാനോ ശ്വസിക്കാനോ ബുദ്ധിമുട്ട്
4. സ്ഥിരമായ ചുമ (ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധമില്ലാത്ത വിട്ടുമാറാത്ത ചുമ ഇതിന്റെ ലക്ഷണമാകാം). 
5. തൊണ്ട അല്ലെങ്കിൽ കഴുത്ത് വേദന.

അയോഡിന്റെ താഴ്ന്നതും ഉയർന്നതുമായ അളവ് തൈറോയ്ഡ് പ്രശ്നങ്ങൾക്ക് കാരണമാകും. അമിതവണ്ണം തെെറോയ്ഡ് കാൻസർ സാധ്യത കൂട്ടുന്നു. ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. അതുപോലെ നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. 

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ മാറാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

 

Latest Videos
Follow Us:
Download App:
  • android
  • ios