ചർമ്മത്തെ സംരക്ഷിക്കാനും പ്രതിരോധശേഷി കൂട്ടാനും ശീലമാക്കൂ വിറ്റാമിൻ ഇ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
ചർമ്മത്തിലെ കേടുപാടുകൾ പരിഹരിക്കാനും ഘടന മെച്ചപ്പെടുത്താനും മുടിയുടെ വളർച്ച വർദ്ധിപ്പിക്കുന്നതിന് തലയോട്ടിയുടെ ആരോഗ്യത്തിനും വിറ്റാമിൻ ഇ സഹായിക്കുന്നു. വിറ്റാമിൻ ഇ കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്.
വിറ്റാമിൻ ഇ ചർമ്മത്തെ ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുന്നതിനും മുടി വളർച്ചയെ വേഗത്തിലാക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിൻ ഇ അടങ്ങിയ മുടി ശക്തിപ്പെടുത്താനും വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായകമാണ്. വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ കാഴ്ച്ചശക്തി കൂട്ടുന്നതിന് ഫലപ്രദമാണ്.
ചർമ്മത്തിലെ കേടുപാടുകൾ പരിഹരിക്കാനും ഘടന മെച്ചപ്പെടുത്താനും മുടിയുടെ വളർച്ച വർദ്ധിപ്പിക്കുന്നതിന് തലയോട്ടിയുടെ ആരോഗ്യത്തിനും വിറ്റാമിൻ ഇ സഹായിക്കുന്നു. വിറ്റാമിൻ ഇ കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്.
വിറ്റാമിൻ ഇ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
ബദാം
ബദാം ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യത്തിന് സഹായിക്കുന്നു. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ആരോഗ്യകരമായ മുടി വളർച്ചയയ്ക്ക് സഹായിക്കുന്നു.
സൂര്യകാന്തി വിത്തുകൾ
സൂര്യകാന്തി വിത്തുകൾ പോഷകങ്ങളാൽ സമ്പന്നമാണ്. വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. സാലഡുകൾ, സ്മൂത്തികൾ എന്നിവയിലെല്ലാം സൂര്യകാന്തി വിത്തുകൾ ചേർത്ത് കഴിക്കാം.
പാലക്ക് ചീര
വിറ്റാമിൻ ഇ, ഇരുമ്പ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ പാലക്ക് ചീര തലയോട്ടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ചർമ്മ സംരക്ഷണത്തിനും സഹായിക്കുന്നു.
അവാക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിൻ ഇയും അടങ്ങിയ അവോക്കാഡോ കാഴ്ചശക്തി കൂട്ടുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായകമാണ്.
പപ്പായ
പപ്പായയ വിറ്റാമിൻ ഇ, എൻസൈമുകൾ എന്നിവയാൽ സമ്പന്നമാണ്. ചർമ്മത്തിന് ജലാംശവും തിളക്കവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
കിവിപ്പഴം
ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും ചർമ്മത്തിനും കിവിപ്പഴം സഹായിക്കുന്നു. കൂടാതെ, സ്ട്രോക്ക്, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കാൻ ഇതിന് കഴിയും. ഇതിനുപുറമെ, കിവിയിൽ ഉയർന്ന അളവിലുള്ള നാരുകളും അടങ്ങിയിട്ടുണ്ട്. എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും കിവിപ്പഴം സഹായകമാണ്.
ഈ വിറ്റാമിനുകളുടെ കുറവ് ഉണ്ടെങ്കിൽ മുടികൊഴിച്ചിലുണ്ടാകാം