വയറിലെ കൊഴുപ്പ് കുറയുന്നില്ലേ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ
വിറ്റാമിൻ ഡിയുടെ കുറവ് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ പലതരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുമെന്ന് ഒന്നിലധികം പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡിയുടെ കുറവ് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ പലതരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുമെന്ന് ഒന്നിലധികം പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 20 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഈ രണ്ട് പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിറ്റാമിൻ ഡിയും കുറവ് സ്ത്രീകളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കാമെന്നും വിദഗ്ധർ പറയുന്നു.
ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ഇല്ലാത്ത സ്ത്രീകൾക്ക് ഉയർന്ന ബോഡി അഡിപ്പോസിറ്റി ഇൻഡക്സ് (ബിഎഐ), ഉയർന്ന അരക്കെട്ട് എന്നിവ ഉണ്ടാകാമെന്ന് പഠനത്തിൽ പറയുന്നു.
മതിയായ വിറ്റാമിൻ ഡി ഉള്ള സ്ത്രീകൾ ബിഎഐ കുറഞ്ഞതും അരക്കെട്ട്-ഉയരം അനുപാതത്തിൽ അൽപ്പം താഴ്ന്ന നിലയിലും പ്രകടമാകും. മതിയായ വിറ്റാമിൻ ഡി സ്ത്രീകളിൽ ശരീരത്തിലെ കൊഴുപ്പ് അല്ലെങ്കിൽ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്.
ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളിൽ പേശികളുടെ അളവ് നഷ്ടപ്പെടാൻ ഇടയാക്കും. കൂടാതെ, സ്ത്രീകൾക്ക് പ്രായത്തിനനുസരിച്ച് വിറ്റാമിനുകളുടെ അഭാവം ഉണ്ടാകുന്നു. സ്ത്രീകൾ പ്രത്യേകിച്ച് വിറ്റാമിൻ ഡിയും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉറപ്പാക്കണം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പേശികളെ ബലപ്പെടുത്താനും അതുവഴി വയറിലെ കൊഴുപ്പ് വർദ്ധിക്കുന്നത് തടയാനും സഹായിക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണ് പേശികളുടെ വർദ്ധനവെന്നും പഠനത്തിൽ പറയുന്നു.
വിറ്റാമിൻ ഡി സ്ത്രീകളുടെ ആരോഗ്യത്തിൽ നിർണായകമാണ്. അസ്ഥികളുടെ ആരോഗ്യം, രോഗപ്രതിരോധ പ്രവർത്തനം, മാനസികാവസ്ഥ നിയന്ത്രിക്കൽ എന്നിവയെ സ്വാധീനിക്കുന്നു. എന്നാൽ വിറ്റാമിൻ ഡിയുടെ കുറവ് ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിച്ചേക്കാം.
ദിവസവും രാവിലെ വെറും വയറ്റിൽ വാൾനട്ട് കുതിർത്ത് കഴിക്കുന്നത് ശീലമാക്കൂ