Health Tips : പ്രതിരോധശേഷി കൂട്ടാൻ കഴിക്കാം വിറ്റാമിൻ സി അടങ്ങിയ ആറ് ഭക്ഷണങ്ങൾ
രോഗങ്ങളെ ചെറുക്കാൻ സഹായിക്കുക മാത്രമല്ല, കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ആരോഗ്യകരമായ ചർമ്മത്തിനും വിറ്റാമിൻ സി വലിയ പങ്കാണ് വഹിക്കുന്നത്. വിറ്റാമിൻ സി ലഭിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ.
രോഗപ്രതിരോധ സംവിധാനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പിന്തുണയ്ക്കുന്നതിൽ വിറ്റാമിൻ സി നിർണായക പങ്ക് വഹിക്കുന്നു. രോഗങ്ങളെ ചെറുക്കാൻ സഹായിക്കുക മാത്രമല്ല, കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ആരോഗ്യകരമായ ചർമ്മത്തിനും വിറ്റാമിൻ സി വലിയ പങ്കാണ് വഹിക്കുന്നത്. വിറ്റാമിൻ സി ലഭിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ..
പേരയ്ക്ക
വിറ്റാമിൻ സിയുടെ കുറഞ്ഞ അളവ് അണുബാധകൾക്കും അസുഖങ്ങൾക്കുമുള്ള അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓറഞ്ചിനെക്കാൾ വിറ്റാമിൻ സി പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
പപ്പായ
വിറ്റാമിൻ സി കൊണ്ട് സമ്പന്നമായ മറ്റൊരു പഴമാണ് പപ്പായ. പപ്പായയിൽ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുകയും നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പൈനാപ്പിൾ
പൈനാപ്പിളിൽ ബ്രോമെലെയ്ൻ എന്ന ഡൈജസ്റ്റീവ് എൻസൈം ഉണ്ട്. ഇത് ബ്ലോട്ടിങ്ങ് തടയുകയും ഭക്ഷണം വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഒരു ബൗൾ പൈനാപ്പിളിൽ 78.3 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്.
ബ്രൊക്കോളി
നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും മാത്രമല്ല വിറ്റാമിൻ സിയും ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്നു. ബ്രൊക്കോളി രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് മാത്രമല്ല ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു.
സ്ട്രോബെറി
ഒരു കപ്പ് സ്ട്രോബെറിയിൽ 87.4 മി.ഗ്രാം വിറ്റാമിൻ സി ഉണ്ട്. ഇത് മാത്രമല്ല ഫോളേറ്റും മറ്റ് സംയുക്തങ്ങളും സ്ട്രോബെറിയിലുണ്ട്.
കാപ്സിക്കം
കാലറി വളരെ കുറഞ്ഞ കാപ്സിക്കത്തിൽ ധാരാളം പോഷകങ്ങളുണ്ട്.100 ഗ്രാം ചുവന്ന കാപ്സിക്കത്തിൽ 127.7 മി. ഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
വരണ്ട ചർമ്മത്തോട് വിട പറയാം ; ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ