ശ്രദ്ധിക്കുക, ഈ ലക്ഷണങ്ങൾ വിറ്റാമിൻ ബി6 കുറയുന്നതിന്‍റേതാകാം...
വിറ്റാമിൻ ബി6- ന്‍റെ കുറവ് മൂലം ചിലരില്‍ ഉത്കണ്ഠയും വിഷാദവും മൂഡ് മാറ്റവുമൊക്കെ ഉണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. റീഡിംഗ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരും ഇക്കാര്യം പറയുന്നു.
ശരീരത്തിന്‍റെ ആരോഗ്യത്തിന് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും പല രോഗങ്ങളും ഉണ്ടാകുന്നത്. അത്തരത്തില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ബി6. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഊര്‍ജത്തിനും സഹായിക്കുന്ന ഒരു പോഷകമാണ് വിറ്റാമിന്‍ ബി6. ഇതിന്‍റെ അപര്യാപ്തത ഒന്നിലധികം ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
വിറ്റാമിൻ ബി6- ന്‍റെ കുറവ് മൂലം ചിലരില്‍ ഉത്കണ്ഠയും വിഷാദവും മൂഡ് മാറ്റവുമൊക്കെ ഉണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. റീഡിംഗ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരും ഇക്കാര്യം പറയുന്നു. വിറ്റാമിൻ ബി 6 ശരീരത്തെ തലച്ചോറിലെ പ്രേരണകളെ തടയുന്ന ഒരു പ്രത്യേക കെമിക്കൽ മെസഞ്ചർ നിർമ്മിക്കാൻ സഹായിക്കുന്നു. തലച്ചോറിലെ നാഡീകോശങ്ങൾക്കിടയിലുള്ള പ്രേരണകളെ തടയുന്ന GABA (ഗാമ-അമിനോബ്യൂട്ടിക് ആസിഡ്) എന്ന രാസവസ്തുവിന്റെ ശരീരത്തിന്റെ ഉൽപാദനം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ ബി 6 ന്റെ സാധ്യതയുള്ള പങ്കിനെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയതെന്നും ഇവര്‍ പറയുന്നു.
അതുപോലെ തന്നെ വിറ്റാമിന്‍ ബി6- ന്‍റെ കുറവു മൂലം അമിതമായ ക്ഷീണവും തോന്നാം. വിളര്‍ച്ചയ്ക്ക് വരെ വിറ്റാമിന്‍ ബി6ന്‍റെ അപര്യാപ്തത കാരണമാകാമെന്നും വിദഗ്ധര്‍ പറയുന്നു. രോഗ പ്രതിരോധശേഷിയെയും ഇത് ബാധിക്കാം. വിറ്റാമിന്‍ ബി6- ന്‍റെ കുറവു മൂലം രോഗപ്രതിരോധശേഷി കുറഞ്ഞേക്കാം. അതുപോലെ ചര്‍മ്മത്തിലെ ചൊറിച്ചില്‍, ചുവന്ന പാടുകള്‍, ഹോര്‍മോണുകളുടെ വ്യതിയാനം, പിഎംഎസ് തുടങ്ങിയവയൊക്കെ ഇതുമലം ഉണ്ടായേക്കാം.
വിറ്റാമിൻ ബി6 അടങ്ങിയ ഭക്ഷണങ്ങള്‍...
ക്യാരറ്റ്, നേന്ത്രപ്പഴം, ചീര, പാല്‍. ചിക്കന്‍റെ ലിവര്‍, നിലക്കടല, സോയ ബീന്‍സ്, ഓട്സ് തുടങ്ങിയവയില്‍ നിന്നൊക്കെ വിറ്റാമിൻ ബി6 നമ്മുര്ര് ലഭിക്കും.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also Read: അറിയാം തൈറോയ്‌ഡിന്‍റെ ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങള്‍...