വനിത ഡോക്ടർക്ക് ഒരേ സമയം കൊവിഡിന്‍റെ രണ്ട് വകഭേദങ്ങൾ സ്ഥിരീകരിച്ചു
ചെറിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞ ഡോക്ടർ രോഗമുക്തി നേടുകയും ചെയ്തു.
അസമിലെ വനിത ഡോക്ടർക്ക് ഒരേ സമയം കൊവിഡിന്‍റെ രണ്ട് വകഭേദങ്ങൾ സ്ഥിരീകരിച്ചു. കൊവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ഡോക്ടർക്ക് ആൽഫ, ഡെൽറ്റ വകഭേദങ്ങളാണ് കണ്ടെത്തിയതെന്ന് ദിബ്രുഗഡ് റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ സീനിയർ സയന്റിസ്റ്റ് ഡോ. ബി.ജെ.ബോർക്കകോട്ടി പറഞ്ഞു.
ചെറിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞ ഡോക്ടർ രോഗമുക്തി നേടുകയും ചെയ്തു.
' ഒരേസമയം അല്ലെങ്കിൽ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ രണ്ട് വകഭേദങ്ങൾ ഒരു വ്യക്തിയെ ബാധിക്കുന്നതാണ് ഇരട്ട അണുബാധ. പ്രതിരോധശേഷി ഉണ്ടാകുന്നതിന് മുമ്പ് ആദ്യത്തെ അണുബാധ ബാധിച്ച് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ആൾക്ക് മറ്റൊരു വകഭേദം ബാധിക്കും ' - ഡോ. ബി.ജെ.ബോർക്കകോ പറഞ്ഞു.
രോഗത്തിന്റെ തീവ്രത രോഗിയുടെ ആരോഗ്യത്തെയും പ്രതിരോധശേഷിയും വൈറസിന്റെ പ്രഹരശേഷിയും ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് മങ്കി ബി വൈറസ്? പ്രതിരോധിക്കാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ