Sunscreen Lotion : 'സണ്‍സ്ക്രീൻ' പതിവായി തേക്കുന്നത് ക്യാൻസറിന് കാരണമാകുമോ?

പതിവായി ഇത് അപ്ലൈ ചെയ്യുന്നത് ചര്‍മ്മത്തെ നശിപ്പിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. അതുപോലെ തന്നെ, പതിവായി ഇതുപയോഗിക്കുന്നത് പില്‍ക്കാലത്ത് ക്യാൻസറിലേക്ക് നയിക്കുമെന്ന വാദവും ചിലയിടങ്ങളില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കാറുണ്ട്. എന്താണ് ഇതിന്‍റെ വാസ്തവമെന്ന് അറിയാം. 

using sunscreen regularly may not lead you to cancer

ചര്‍മ്മവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ( Skin Problems ) പരിഹരിക്കുന്നതിന് പതിവായി സണ്‍സ്ക്രീൻ ( Using Sunscreen ) ഉപയോഗിച്ചാല്‍ മതിയെന്ന് കേട്ടിട്ടില്ലേ? ഡെര്‍മറ്റോളജിസ്റ്റുകളും ഇത്തരത്തില്‍ സണ്‍സ്ക്രീൻ ഉപയോഗിക്കാൻ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ചിലരിലെങ്കിലും പതിവായി സണ്‍സ്ക്രീൻ ഉപയോഗിക്കുന്നത് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ട്. 

പതിവായി ഇത് അപ്ലൈ ചെയ്യുന്നത് ചര്‍മ്മത്തെ നശിപ്പിക്കുമെന്ന് ( Skin Problems )  വിശ്വസിക്കുന്നവരുണ്ട്. അതുപോലെ തന്നെ, പതിവായി ഇതുപയോഗിക്കുന്നത് പില്‍ക്കാലത്ത് ക്യാൻസറിലേക്ക് നയിക്കുമെന്ന വാദവും ചിലയിടങ്ങളില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കാറുണ്ട്. എന്താണ് ഇതിന്‍റെ വാസ്തവമെന്ന് അറിയാം. 

ഒരിക്കലും സണ്‍സ്ക്രീൻ പതിവായി ഉപയോഗിക്കുന്നത് ( Using Sunscreen )  മൂലം ഭാവിയിൽ ക്യാൻസര്‍ പിടിപെടില്ല. ഇത് തീര്‍ത്തും തെറ്റായ സങ്കല്‍പമാണ്. എന്നുമാത്രമല്ല, സ്കിൻ ക്യാൻസറിന് ഇടയാക്കുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് നമ്മുടെ തൊലിയെ സംരക്ഷിച്ചുനിര്‍ത്താനും സണ്‍സ്ക്രീൻ സഹായകമാണ്. 

പല പഠനങ്ങളും ഇത്തരത്തില്‍ സണ്‍സ്ക്രീൻ ഉപയോഗിക്കുന്നത് സ്കിൻ ക്യാൻസര്‍ തടയാൻ സഹായകമാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. അതുപോലെ തന്നെ ഇത് ചര്‍മ്മത്തിന് ദോഷകരമാണെന്ന് വാദിക്കാനുള്ള ഒരു തെളിവും ഇന്നുവരെ ലഭ്യമായിട്ടില്ല. അങ്ങനെയെങ്കില്‍ ഇത്തരം വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് തന്നെ പറയേണ്ടിവരും. 

ചര്‍മ്മത്തില്‍, പ്രത്യേകിച്ച് മുഖത്ത് ഏതെങ്കിലും തരത്തിലുള്ള ക്രീമുകള്‍ പുരട്ടുന്നത് മോശമാണെന്ന സങ്കല്‍പം ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഈ കാഴ്ചപ്പാടിന്‍റെ ഭാഗമായാകാം സണ്‍സ്ക്രീൻ ഉപയോഗത്തിനെതിരെയും പ്രചാരണം വരുന്നത്. 

'അമേരിക്കൻ അക്കാഡമി ഓഫ് ഡെര്‍മറ്റോളജി നിര്‍ദേശിക്കുന്നത്, നമ്മള്‍ വസ്ത്രം കൊണ്ട് മൂടാത്ത ശരീരഭാഗങ്ങളിലെല്ലാം പതിവായി സണ്‍സ്ക്രീൻ അപ്ലൈ ചെയ്യണമെന്നാണ്. ഇത് ശാസ്ത്രീയമായ പഠനങ്ങളെ ആസ്പദമാക്കിയുള്ള നിര്‍ദേശങ്ങളാണ്. സ്കിൻ ക്യാൻസര്‍ സാധ്യത കുറയ്ക്കാനും പതിവായി സണ്‍സ്ക്രീൻ ഉപയോഗിക്കുന്നത് സഹായിക്കുമെന്ന് പല പഠനങ്ങളും തെളിവ് സഹിതം ചൂണ്ടിക്കാട്ടിയിട്ടുമുള്ളതാണ്...'- പ്രമുഖ ഡെര്‍മറ്റോളജിസ്റ്റ് ഡോ. ജയശ്രീ ശരദ് പറയുന്നു. 

Also Read:- 'സ്കിൻ ക്യാൻസര്‍' കൂടുതല്‍ കാണുന്നത് പുരുഷന്മാരിലോ?

Latest Videos
Follow Us:
Download App:
  • android
  • ios