പാചകം ചെയ്യാൻ ഏത് എണ്ണയാണ് നല്ലത് ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

കടുകെണ്ണയിൽ ഉയർന്ന അളവിലുള്ള മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളിൻ്റെ (എൽഡിഎൽ) അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ (എച്ച്‌ഡിഎൽ) അളവ് വർദ്ധിപ്പിക്കാനും സഹായിക്കും. 

use these three oils to cook food and keep diseases at bay

ഭക്ഷണത്തിന് രുചി കൂട്ടുന്ന ചേരുവകയാണ് എണ്ണ. കറി വയ്ക്കാനും വറുക്കാൻ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും എണ്ണകൾ ഉപയോഗിക്കാറുണ്ട്. വൈവിധ്യമാർന്ന എണ്ണകൾ വിപണിയിൽ ലഭ്യമാണ്. ദൈനംദിന പാചകത്തിന് ആരോഗ്യകരമായ എണ്ണകൾ ഉപയോ​ഗിക്കേണ്ടത് പ്രധാനമാണ്. എണ്ണയുടെ അമിത ഉപയോഗം അല്ലെങ്കിൽ ശരിയായ എണ്ണ ഉപയോഗിക്കാതിരിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഭക്ഷണം പാചകം ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച മൂന്ന് എണ്ണകളെ കുറിച്ച് പോഷകാഹാര വിദഗ്ധയായ ലവ്‌നീത് ബത്ര ഇന്റസ്റ്റ​​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. 

A2 നെയ്യ്

ഗിർ, സഹിവാൾ തുടങ്ങിയ പശുക്കളിൽ നിന്നെടുക്കുന്ന നെയ്യാണ് എ 2 നെയ്യ്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സഹായിക്കുന്നു. ഇത് തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. A2 നെയ്യ് ദഹനവ്യവസ്ഥയിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പിന്തുണയ്‌ക്കുന്നതിലൂടെ ഇത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും. 

കടുകെണ്ണ

കടുകെണ്ണയിൽ ഉയർന്ന അളവിലുള്ള മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളിൻ്റെ (എൽഡിഎൽ) അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ (എച്ച്‌ഡിഎൽ) അളവ് വർദ്ധിപ്പിക്കാനും സഹായിക്കും. അങ്ങനെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ആന്റി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. 

വെർജിൻ ഒലിവ് ഓയിൽ

പോളിഫെനോൾസ്, വിറ്റാമിൻ ഇ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ വെർജിൻ ഒലിവ് ഓയിലിൽ അടങ്ങിയിരിക്കുന്നു.  സമ്പന്നമായ ഉറവിടം. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. ഒലീവ് ഓയിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കും.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lovneet Batra (@lovneetb)

Latest Videos
Follow Us:
Download App:
  • android
  • ios